വിവാഹം കഴിഞ്ഞ് 9-ാം നാള്‍ ഒളിച്ചോട്ടം; 10-ാം നാള്‍ രണ്ടാം വിവാഹം
മാവുങ്കാല്‍: (www.kasargodvartha.com 28.03.2019) വിവാഹം കഴിഞ്ഞ് ഒമ്പതാം നാള്‍ നാടുവിട്ട നവവധുവിനെ കര്‍ണാടക ഹാസനിലെ ക്ഷേത്രത്തില്‍ നിന്നും കാമുകന്‍ മിന്നുകെട്ടി. മാവുങ്കാലിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും കാണാതായ പെയിന്റിംഗ് തൊഴിലാളി സനലിന്റെ ഭാര്യ കര്‍ണാടക മടിക്കേരി സ്വദേശി മോണിക്ക (25)യെയാണ് കര്‍ണാടക ബെല്ലാരി സ്വദേശിയായ കാമുകന്‍ വിഷ്ണു വീണ്ടും വിവാഹം കഴിച്ചത്.
കര്‍ണാടക വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനായ വിഷ്ണുവിന് നിലവില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മോണിക്കയുടെ സോമാര്‍പേട്ടയിലെ വീട്ടിനടുത്ത് വാടക വീട്ടില്‍ കഴിഞ്ഞിരുന്ന വിഷ്ണുവുമായി പെണ്‍കുട്ടിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. ഇതിനിടെ മോണിക്ക മാവുങ്കാല്‍ കല്യാണ്‍റോഡിലെ സനലിനെ വിവാഹം കഴിച്ചു. വിവാഹശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു കഴിഞ്ഞ ഞായറാഴ്ച തന്നെ കാഞ്ഞങ്ങാട്ടെത്തി മോണിക്കയെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
എന്നാല്‍ തിങ്കളാഴ്ച രാവിലെ മോണിക്ക ഭര്‍തൃവീട്ടിന് സമീപത്തെ തറവാട്ട് വീട്ടിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി ആള്‍ട്ടോ കാറുമായി കാത്തു നില്‍ക്കുകയായിരുന്ന വിഷ്ണുവിന്റെ കൂടെ പോവുകയായിരുന്നു. സോമാര്‍പേട്ടയില്‍ ചെന്ന് വിഷ്ണുവിന്റെ അളിയനെയും കൂട്ടി ഷിമോഗയിലും പിന്നീട് ഹാസനിലും എത്തിയാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്. വിവാഹ ശേഷം മോണിക്കയെ ഷിമോഗയിലെ ചന്ദന ലേഡീസ് ഹോസ്റ്റലില്‍ താമസിപ്പിച്ച ശേഷം വിഷ്ണു ശനിവാര്‍ചന്ദിലേക്ക് മടങ്ങി. ഇതിനിടയില്‍ ഹൊസ്ദുര്‍ഗ് പോലീസ് വിഷ്ണുവിന്റെ മൊബൈല്‍ഫോണ്‍ സൈബര്‍സെല്‍ മുഖേന പരിശോധിച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. പിന്നീട് ശനിവാറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഷിമോഗയിലെ ഹോസ്റ്റലില്‍ നിന്നും മോണിക്കയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mavungal, Wedding, Top-Headlines, Love, Eloped woman married with lover
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment