ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും തൊഴില്‍ വിദഗ്ധര്‍ അല്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്; 80 ശതമാനം പേരും യോഗ്യരല്ലെന്ന് ആസ്പിരിംഗ് മൈന്‍ഡ്‌സ് തയ്യാറാക്കിയ തൊഴില്‍ക്ഷമതാ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

തിരുവനന്തപുരം: (www.kvartha.com 26.03.2019) ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും തൊഴില്‍ വിദഗ്ധര്‍ അല്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. 80 ശതമാനം പേരും യോഗ്യരല്ലെന്ന് ആസ്പിരിംഗ് മൈന്‍ഡ്‌സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്.

ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് പ്രത്യേക നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളുണ്ടെങ്കിലും കഴിവുള്ള എഞ്ചിനീയര്‍മാരെ ഉയര്‍ത്തിയെടുക്കാന്‍ പര്യാപിതമല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

80% of Indian engineers not fit for jobs, says survey, Thiruvananthapuram, News, Kerala, Business, Technology, Education, Engineers, Students

ചൈനീസ് എഞ്ചിനീയര്‍മാരില്‍ 2.1 ശതമാനം ആളുകള്‍ക്ക് മാത്രമേ നന്നായി കോഡിംഗ് അറിയുന്നത്. അമേരിക്കയിലെ എഞ്ചിനീയര്‍മാരാണ് ഇക്കാര്യത്തില്‍ മറ്റെല്ലാവരെക്കാളും മുന്നില്‍. അമേരിക്കയിലെ 18.8 ശതമാനം എഞ്ചിനീയര്‍മാര്‍ക്ക് മികച്ച രീതിയില്‍ കോഡിംഗ് വശമുണ്ട്. ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്‌കില്‍ ഉളളവര്‍ 4.6 ശതമാനം മാത്രമാണെങ്കിലും ചൈനീസ് എഞ്ചിനീയര്‍മാരെക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വളരെ മുന്നിലാണ്.

Keywords: 80% of Indian engineers not fit for jobs, says survey, Thiruvananthapuram, News, Kerala, Business, Technology, Education, Engineers, Students.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?