വിവാഹത്തിനു പോയ സമയം വീട്ടമ്മയുടെ 8 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 21.03.2019) ഭര്‍ത്താവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിന് പോയ സമയം വീട്ടമ്മയുടെ എട്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ജലീലിന്റെ ഭാര്യ സൗദ (28)യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

ജലീലിന്റെ സഹോദരി റഷീദയുടെ മകളുടെ കല്യാണത്തിനായി ബദര്‍ നഗറിലെ വീട്ടില്‍ പോയതായിരുന്നു സൗദ. എട്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു. ഇതാണ് മോഷണം പോയതെന്നാണ് പരാതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Mogral puthur, 8 sovereign gold robbed from marriage home 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?