ഹര്‍ത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍
കൊച്ചി:(www.kvartha.com 05/03/2019) ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നാണ് ഡീന്‍ കുര്യാക്കോസ് കോടതിയില്‍ അറിയിച്ചത്. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഡീനിന്റെ വിശദീകരണം. നോട്ടീസ് നല്‍കണമെന്ന ഉത്തരവിന് ആസ്പദമായ കേസില്‍ താനോ യൂത്ത്‌കോണ്‍ഗ്രസ് അംഗങ്ങളോ കക്ഷികളല്ലെന്നും ഡീന്‍ കോടതിയെ അറിയിച്ചു.
ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ുഴുവന്‍ കേസുകളിലും ഡീനിനെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Youth Congress, Deen Kuryakose explained on Periya Hartal in HC

Powered by Info News For You

Comments
Post a Comment