7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കബീറിന്റെ 'ദിവസങ്ങള്‍' എന്ന ചിത്രത്തില്‍ ഈശ്വരന്‍പോറ്റിയായി ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍

തിരുവനന്തപുരം: (www.kvartha.com 27.03.2019) ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കബീറിന്റെ 'ദിവസങ്ങള്‍' എന്ന ചിത്രത്തിലൂടെ ഈശ്വരന്‍പോറ്റിയായി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍. നേരത്തെ ഒരു പരസ്യചിത്രത്തിലൂടെ ജഗതി കാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

ജഗതിയുടെ മകന്‍ തന്നെയാണ് പരസ്യ ചിത്രത്തിന്റെ നിര്‍മാതാവ്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അച്ഛനെ വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിക്കുന്നതെന്ന് പിന്നീട് മകന്‍ രാജ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Jagathy Sreekumar to make a comeback in 2019!,Jagathy Sreekumar, News, Cinema, Cine Actor, Entertainment, Advertisement, Kerala.

ഒരു അപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഈശ്വരന്‍പോറ്റിയെന്ന കഥാപാത്രമായാണ് 'ദിവസങ്ങള്‍' എന്ന സിനിമയില്‍ ജഗതിയെത്തുന്നത്.

ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരത്തും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.


Keywords: Jagathy Sreekumar to make a comeback in 2019!,Jagathy Sreekumar, News, Cinema, Cine Actor, Entertainment, Advertisement, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?