മോഡി വാരണാസിയില്‍ നിന്നുതന്നെ ജനവിധി തേടും; 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന് ബി ജെപി

ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് തന്നെ ജനവിധി തേടും. മോഡി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിച്ച മോഡി മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് 75000 ല്‍ താഴെ വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

PM Modi to Contest Lok Sabha Polls from Varanasi Again, BJP Decides to Do Away With 'Above 75' Rule, New Delhi, News, Politics, Lok Sabha, Election, Trending, Prime Minister, Narendra Modi, National

അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പ്രയാപരിധി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പരിഗണിക്കുമെന്നും ബി.ജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.

2014 ലോക്സഭാ വിജയത്തിന് ശേഷം 75 ന് മുകളില്‍ പ്രായമുള്ളവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നും 70 കഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ബി.ജെ.പി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ജനകീയ മുഖങ്ങളില്‍ പലരും 70 പിന്നിട്ടതോടെയും നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ തീരുമാനം ബി.ജെ.പി പുന:പരിശോധിക്കുകയായിരുന്നു.

സംസ്ഥാനങ്ങളിലെ മുന്നണികള്‍ വിപുലപ്പെടുത്താനും ബി.ജെ.പി നീക്കം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ 16 സഖ്യകക്ഷികള്‍ ഉണ്ടായിരുന്നത് 29ആയി വര്‍ധിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. പല രാജ്യസഭാ എം.പി മാര്‍ക്കും അവരുടെ വിജയസാധ്യത പരിഗണിച്ച് ലോക്സഭാ സീറ്റ് നല്‍കാനും നീക്കമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi to Contest Lok Sabha Polls from Varanasi Again, BJP Decides to Do Away With 'Above 75' Rule, New Delhi, News, Politics, Lok Sabha, Election, Trending, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?