കുസാറ്റില്‍ 74% വിദ്യാര്‍ത്ഥികള്‍ തൊഴില്‍ യോഗ്യരെന്ന് കണ്ടെത്തല്‍

കൊച്ചി: (www.kvartha.com 02.03.2019) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ 74% വിദ്യാര്‍ത്ഥികളും തൊഴിലിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഐ.ടി സെക്ടര്‍ മാത്രമായുള്ള കണക്കെടുപ്പില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. അതു നേടിയത് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗമാണ്. നാഷണല്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയില്‍ (TEQIPPhase III) ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാനത്തെ ഏക എഞ്ചിനീയറിംഗ് കോളജ് എന്ന ബഹുമതിയും ഇതിനോടകം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് നേടിക്കഴിഞ്ഞു. പത്തു വിഭാഗങ്ങളായി തിരിച്ച് നടത്തിയ തൊഴില്‍ യോഗ്യത പഠനത്തില്‍ ഏഴ് വിഭാഗങ്ങളിലും കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഒന്നാമതെത്തി. ഐടി സെക്ടര്‍, ഐടി പ്രൊഡക്റ്റ്‌സ്, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ്, സിവില്‍ ഡിസൈന്‍ കണ്‍സ്ട്രക്ഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള തൊഴില്‍ യോഗ്യതയും സാധ്യതയുമാണ് പഠന വിധേയമാക്കിയത്.

 CUSAT students top in employ ability ranking, Kochi, News, Education, Technology, Engineering Student, Study, Kerala.

രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളജുകളില്‍ ഓണ്‍ലൈനായാണ് പഠനം നടത്തിയത്. കുസാറ്റ് വഴി കേരളത്തിനു ലഭിച്ച നേട്ടം ദേശീയ ശരാശരിയ്ക്ക് ഒപ്പമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഈ പഠനത്തെ സാധൂകരിക്കുതാണ് ഇത്തവണ കുസാറ്റില്‍ നടന്നിട്ടുള്ള റെക്കോര്‍ഡ് പ്ലേസ്‌മെന്റുകള്‍. നൂറോളം കമ്പനികളാണ് 450 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരമൊരുക്കിയത്.

കൂട്ടത്തില്‍ 18 ലക്ഷത്തോളം വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത കമ്പനികളുമുണ്ട് എതാണ് ശ്രദ്ധേയം. തൊഴില്‍ യോഗ്യത പഠനത്തിലെ ഉയര്‍ന്ന ശതമാനം കൂടുതല്‍ കമ്പനികളെ കുസാറ്റിലേക്ക് ആകര്‍ഷിക്കുവാന്‍ ഇടയാക്കുമെന്ന് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ ഡോ. എം പി രാധാകൃഷ്ണ പണിക്കര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CUSAT students top in employ ability ranking, Kochi, News, Education, Technology, Engineering Student, Study, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?