ജുവൈരിയ്യ വധക്കേസ്: സഹോദരീഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും

മഞ്ചേരി: (www.kvartha.com 02.03.2019) ജുവൈരിയ്യ വധക്കേസില്‍ പ്രതിയായ സഹോദരീഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടില്‍ അബ്ദുര്‍ റഹ് മാനെ(60)യാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സെഷന്‍സ് ജഡ്ജി എ വി നാരായണനാണ് വിധി പുറപ്പെടുവിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, കവര്‍ച്ചക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയുമുണ്ട്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ജുവൈരിയ്യയുടെ എടയൂര്‍ പൂക്കാട്ടിരിയിലുള്ള വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതി മോഷ്ടിച്ചിരുന്നു.

Juwairia murder case: double life imprisonment for accused, Malappuram, News, Kerala, Murder, Case, Missing, Robbery, Accused

ഈ കേസില്‍ തിരൂര്‍ കോടതി ശിക്ഷിച്ച ഇയാള്‍ മൂന്ന് വര്‍ഷമായി കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 2015 ആഗസ്റ്റ് ആറിനാണ് അബ്ദുര്‍ റഹ് മാന്‍ ഭാര്യാ സഹോദരിയായ എടയൂര്‍ പൂക്കാട്ടിരി ജുവൈരിയ്യയെ കൊലപ്പെടുത്തിയത്. 1995ല്‍ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

വീട്ടിലെ ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ജുവൈരിയ അബ്ദുര്‍ റഹ്മാനെ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ആരോപണങ്ങള്‍ ബലപ്പെട്ടതോടെ ദര്‍ഗ്ഗയില്‍ വെച്ച് സത്യം ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് അബ്ദുര്‍ റഹ് മാന്‍ ജുവൈരിയയെ തമിഴ്‌നാട് അഭ്രപാളയത്ത് കൊണ്ടുപോയി. അവിടെവെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി.

ദര്‍ഗ്ഗയിലേക്കുള്ള ബസ് യാത്രക്കിടയില്‍ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നല്‍കിയിരിന്നു. അബോധാവസ്ഥയിലായ ജുവൈരിയയെ പുഴയിലേക്ക് തള്ളാന്‍ പലതവണ ശ്രമിച്ചു. ശ്രമം പാളിയതോടെ ബസില്‍ നാട്ടിലേക്ക് മടങ്ങി. പെരിന്തല്‍മണ്ണയില്‍ ബസിറങ്ങിയശേഷം അബോധാവസ്ഥയിലുള്ള ജുവൈരിയെ ഓട്ടോറിക്ഷയില്‍ കയറ്റി പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടു പോയി. പിന്നീട് പാങ്ങോട് മണ്ടായി ട്രാക്ടര്‍ പാലത്തില്‍ നിന്നും ജുവൈരിയ്യയെ തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ മുക്കിതാഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

മൃതദേഹത്തില്‍നിന്നുള്ള ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതി കവര്‍ന്നു. വളാഞ്ചേരി സിഐ കെ ജി സുരേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി. 42 സാക്ഷികളുള്ള കേസില്‍ 23 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 55 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Juwairia murder case: double life imprisonment for accused, Malappuram, News, Kerala, Murder, Case, Missing, Robbery, Accused.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?