സെന്റോഫ് പരിപാടിക്കിടെ കോളജ് ക്യാമ്പസില്‍ അഭ്യാസപ്രകടനം; രണ്ട് പേര്‍ക്ക് പരിക്ക്; കൈവിട്ടതോടെ 7 പേര്‍ അഴിക്കുള്ളിലായി
ആലപ്പുഴ:(www.kvartha.com 05/03/2019) സെന്റോഫ് പരിപാടിക്കിടെ കോളജ് ക്യാമ്പസില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അപകടകരമായ വിധത്തില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസപ്രകടനം നടത്തിയ ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രകടനത്തിനിടെ ജീപ്പില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 26നും ഈ മാസം ഒന്നിനുമായിരുന്നു ക്യാമ്പസിനകത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ നിയമ വിരുദ്ധ അഭ്യാസ പ്രകടനം നടത്തിയത്. ബൈക്കിലും കാറിലും ജീപ്പിലുമായാണ് അമിത വേഗതയില്‍ പൊടിപറത്തിയുള്ള അഭ്യാസ പ്രകടനം നടത്തിയത്.
കാഴ്ചക്കാരയി പെണ്‍കുട്ടികളടക്കമുള്ള സഹപാഠികള്‍ എത്തിയതോടെ ഹര കൂടിയ വിദ്യാര്‍ത്ഥികള്‍ അഭ്യാസം കനപ്പിച്ചു. ഇതിനിടെയായിരുന്നു രണ്ട് പേര്‍ ജീപ്പില്‍ നിന്ന് തെറിച്ച് വീണത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ദിനത്തിലാണ് അപകടപ്രകടനം സംഘടിപ്പിച്ചത്. ആദ്യ ദിനം തന്നെ വിലക്കിയിട്ടും കുട്ടികള്‍ സാഹസം തുടരുകയാണെന്നായിരുന്നു കോളജ് പ്രിന്‍സിപ്പളിന്റെ വിശദീകരണം.
അതേസമയം നിയമ വിരുദ്ധ അഭ്യാസ പ്രകടനത്തിനെതിരെ കാളജ് പ്രിന്‍സിപ്പളിനോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. സംഭവം അറിഞ്ഞതോടെ മോട്ടോര്‍ വാഹന വകുപ്പും കോളജിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ കോളജില്‍ ഓണാഘോഷത്തിനിടെ നടത്തിയ വാഹനാഭ്യാസത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്യാമ്പസുകളില്‍ വാഹനം കയറ്റുന്നതിന് സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണ്.

Powered by Info News For You

Comments
Post a Comment