വിഷവാതകദുരന്തം: കാഞ്ചീപുരത്ത് വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു

ചെന്നൈ: (www.kvartha.com 26.03.2019) തമിഴ്‌നാട്ടില്‍ വിഷവാതകദുരന്തത്തില്‍ ആറ് പേര്‍ മരിച്ചു. കാഞ്ചീപുരം ശ്രീപെരുമ്പത്തൂരിലാണ് സംഭവം. മരിച്ചവരില്‍ അച്ഛനും രണ്ട് മക്കളും ഉള്‍പ്പെടും. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ജോലിക്കിടെയാണ് വിഷവാതകം ശ്വസിച്ചത്.

കൃഷ്ണമൂര്‍ത്തിയെന്നയാളാണ് ആദ്യം അപകടത്തില്‍ പെട്ടത്. അദ്ദേഹത്തെ രക്ഷിക്കാനായി മൂത്തമകന്‍ കണ്ണന്‍ ഓടിയെത്തിയെങ്കിലും ബോധം കെട്ടുവീഴുകയായിരുന്നു. പിന്നാലെ രണ്ടാമത്തെ മകന്‍ കാര്‍ത്തിക് രണ്ടു പേരേയും രക്ഷിക്കാനായെത്തി. എന്നാല്‍ കാര്‍ത്തിക്കും ബോധരഹിതനായി വീണു.

ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്. തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. ടാങ്കിലേക്ക് വീണ മൂന്ന് പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്നു പേരും അപകടത്തില്‍ പെടുകയായിരുന്നു. അഗ്‌നിശമന സേന സ്ഥലത്തെത്തി ഇവരെ പുറത്തെടുക്കകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴോക്കും ആറ് പേരും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Keywords: India, National, News, chennai, Death, Tamilnadu, Accident, Six workers have died while cleaning a septic tank at a private apartment in Nemili area of Kanchipuram district.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?