മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ; കണ്ടെത്തിയത് 6വയസുകാരനില്‍

തിരുവനന്തപുരം: (www.kvartha.com 15.03.2019) മലപ്പുറത്ത് ആറു വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം മലപ്പുറത്തെത്തി രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്തുകഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്ററിനറി യൂണിറ്റ് എന്നിവരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുക് വഴിയാണ് രോഗം പകരുന്നത്. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല. പക്ഷികളില്‍ നിന്നു പക്ഷികളിലേക്കു പകരും. വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ച്ഛിക്കാറുള്ളത്.

Malappuram boy diagnosed with West Nile fever, Thiruvananthapuram, Health, Health & Fitness, News, Trending, Malappuram, Boy, Kerala

ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം വരെ മരണം സംഭവിക്കാം. മുതിര്‍ന്നവരെയാണ് സാധാരണ ബാധിക്കുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാവാം.

കൊതുകുകളില്‍ നിന്നു രക്ഷനേടുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി. നിലവില്‍ പ്രത്യേക വാക്സിന്‍ ലഭ്യമല്ല എങ്കിലും രോഗം ശമിപ്പിക്കാനുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Keywords: Malappuram boy diagnosed with West Nile fever, Thiruvananthapuram, Health, Health & Fitness, News, Trending, Malappuram, Boy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?