പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കര്‍ഷകര്‍ക്ക് കിട്ടേണ്ട 6000 രൂപ അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജെപി; കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യം
ആലപ്പുഴ: (www.kvartha.com 08.03.2019) പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ ആലപ്പുഴ കൃഷി ഭവനില്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി. ഇതിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ പദ്ധതി അട്ടിമറിക്കാന്‍ അപേക്ഷകള്‍ സ്വീകരിക്കാതെ പറഞ്ഞുവിടുകയാണ് ഇവിടുത്തെ കൃഷി ഓഫീസറും ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരും. മറ്റു ജീവനക്കാര്‍ അപേക്ഷ സ്വീകരിക്കാനും ഇവര്‍ സമ്മതിക്കില്ലത്രേ. നെഹ്റു ട്രോഫി പോലുള്ള വാര്‍ഡുകളില്‍ നിന്ന് ബോട്ടിലും വള്ളത്തിലും എത്തുന്നവരോടും ഈ സമീപനം ആണ് ഇവര്‍ പുലര്‍ത്തുന്നത്. സ്വീകരിച്ചിരിക്കുന്ന അപേക്ഷകള്‍ പോലും ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അപേക്ഷ സ്വീകരിക്കുന്നതിന് പ്രത്യേക തീയതിയും ഇവര്‍ തന്നെ നിശ്ചയിച്ച് ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ബിജെപി ആരോപിച്ചു.
അധികാരികളോട് പരാതിപ്പെട്ടപ്പോള്‍ പ്രസ്തുത കൃഷി ഓഫീസര്‍ക്കെതിരെ അവരും പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു കൈ ഒഴിയുകയാണ്. കര്‍ഷകര്‍ വില്ലേജുകളില്‍ അപേക്ഷയുടെ കൂടെ കരം അടച്ച രസീതിനു വേണ്ടി ചെല്ലുമ്പോള്‍ അവരും അത് നല്‍കാതെ ആഴ്ചകള്‍ കഴിഞ്ഞു വരുവാന്‍ പറഞ്ഞു വിടുന്നു. ഇതുകൂടാതെ ഇതില്‍ അപേക്ഷിക്കുന്നവരുടെ സ്ഥലം നഷ്ടമാകും എന്ന തെറ്റിധാരണയും ജനങ്ങളില്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രിയുടെ ജനപ്രിയ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥരും സിപിഎമ്മും നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധം കൃഷി ഭവനു മുന്നില്‍ ഉണ്ടാവുമെന്നും ജി വിനോദ് കുമാര്‍ പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ജി മോഹനന്‍, കെ പി സുരേഷ് കുമാര്‍, എന്‍ ഡി കൈലാസ്, സജി പി ദാസ് എന്നിവരും സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Kerala, News, BJP, BJP against Krishi Bhavan officer on PMKSN

Powered by Info News For You

Comments
Post a Comment