കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മാസംതോറും 6,000; നല്‍കുന്നത് ബാങ്കുവഴി നേരിട്ട്; പ്രയോജനം ലഭിക്കുന്നത് 25 കോടി ജനതയ്ക്ക്

ന്യുഡല്‍ഹി : (www.kvartha.com 25.03.2019) എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക സഹായം പ്രഖ്യാപിച്ചതിനു ബദലായി രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6,000 രൂപ നല്‍കുന്ന പദ്ധതിയുമായി കോണ്‍ഗ്രസ്. ബജറ്റ് വേളയിലാണ് മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക സഹായം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാന പദ്ധതിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.

യു.പി.എ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ 20% വരുന്ന ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടായിരിക്കും പദ്ധതിയുടെ നേട്ടം ലഭിക്കുക. അധികാരത്തിലെത്തിയാലുടന്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.


രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനതയ്ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇത് പ്രായോഗികമായ പദ്ധതിയാണെന്നും അതിനുള്ള പണം കണ്ടെത്താന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്.

അതേസമയം കുറഞ്ഞ വരുമാനം ഉള്ളവര്‍ക്കും സര്‍ക്കാര്‍ ശേഷിക്കുന്ന തുക നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. 'എല്ലാം ഞങ്ങള്‍ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡി സര്‍ക്കാര്‍ രണ്ടുതരത്തിലുള്ള ഇന്ത്യയാണ് ഉണ്ടാക്കിയിരിക്കുന്നത്. അംബാനിയെ പോലെയുള്ള പണക്കാരുടെ ഇന്ത്യയും പാവപ്പെട്ടവരുടെയും യുവാക്കളെടെയും മറ്റൊരിന്ത്യയും. കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇതല്ല, എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം തൊഴില്‍ എന്നിവ ഉറപ്പാക്കുകയാണ്.

ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യത്തെ തുടച്ചുനീക്കും. ഇന്ത്യയില്‍ ദരിദ്രര്‍ ഇനിയുണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു' എന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള വിഷയങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പിന്നീട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ ദിശതന്നെ മാറ്റുന്ന ഈ പ്രഖ്യാപനത്തോടല്ലാതെ മറ്റു ചോദ്യങ്ങളോടു പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു. വയനാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minimum 72000 per year wages Scheme UPA Election Manifesto, New Delhi, News, Politics, Press meet, Rahul Gandhi, Lok Sabha, Election, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?