അയല്‍വാസിയായ 6 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 75കാരന് 10 വര്‍ഷം തടവുശിക്ഷ

മുംബൈ: (www.kvartha.com 29.03.2019) അയല്‍വാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 75കാരന് പോക്‌സോ കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു. 2016 ഏപ്രില്‍ 12 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാഴാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്.

കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അയല്‍വാസി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി . അയല്‍വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി എത്തിയ അമ്മയാണ് പീഡന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കുടുംബം ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

75-year-old gets 10 years' jail for molesting six-year-old, Mumbai, News, Crime, Criminal Case, Molestation, Court, Police, Arrested, National

കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ പ്രതി ജയില്‍വാസം തുടരുകയാണ്. പല തവണ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 75-year-old gets 10 years' jail for molesting six-year-old, Mumbai, News, Crime, Criminal Case, Molestation, Court, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?