യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, 5 പേര്‍ക്ക് പരിക്ക്, കാര്‍ അടിച്ചു തകര്‍ത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.03.2019) യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അക്രമത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സംഘം കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ഗ തടസമുണ്ടാക്കി അമിതവേഗത്തില്‍ കാറോടിക്കുകയും അപായം വരുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് യുവാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നീലേശ്വരം കോട്ടപ്പാറ റോഡിലൂടെ പടന്ന ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ഇതര വാഹനങ്ങളുടെ ഓട്ടം തടഞ്ഞും വഴി യാത്രക്കാരെ ഭീതിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് കോട്ടപ്പുറത്തുള്ള ചില യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയെങ്കിലും പിന്നീട് ഒരു സംഘം യുവാക്കള്‍ മറ്റൊരു വാഹനത്തില്‍ പടന്നയിലേക്കുള്ള കാറിനെ പിന്തുടരുകയും പടന്ന വടക്കെപ്പുറത്ത് പിന്തുടര്‍ന്നെത്തിയ സംഘം പടന്നയില്‍ കാര്‍ തടഞ്ഞിടുകയും ഇരു കൂട്ടരും ചേര്‍ന്നു ഏറ്റുമുട്ടുകയുമായിരുന്നു.

പടന്ന സ്വദേശിയുടെ കാറാണ് അടിച്ചു തകര്‍ത്തത്. ചന്തേര പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Attack, Clash between youths
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?