ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
പുല്ലൂര്‍: (www.kasargodvartha.com 17.03.2019) ടാറ്റ മാജിക് ഐറിസ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പുല്ലൂര്‍ പൊള്ളക്കടയില്‍ വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ പൊള്ളക്കട ബസ് സ്റ്റോപ്പിനടത്തുവെച്ച് ചാലിങ്കാല്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പരിശ്രമിച്ച് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. ഒരു യാത്രക്കാരനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടു. ഇതിനിടെ സര്‍വ്വ സന്നാഹവുമായി അഗ്‌നിശമനസേനയും സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണ്. പാണത്തൂര്‍ സ്വദേശികളായ കൃഷ്ണന്‍, രാജേശ്വരി, ഗീത, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Accident, Injured, Accident, Pullur, 5 Injured in Car-Auto Rikshaw accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Car, Accident, Injured, Accident, Pullur, 5 Injured in Car-Auto Rikshaw accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment