കാസര്‍കോട്ട് 59 വിഐപി വോട്ടര്‍മാര്‍; രഞ്ജി താരം അസ്ഹറുദ്ദീന്‍, നടി സനുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ കിഷോര്‍ എന്നിവരും ലിസ്റ്റില്‍; 56 വര്‍ഷം മുമ്പ് മരിച്ച കവി എം ഗോവിന്ദ പൈക്കും അന്തരിച്ച മുന്‍ എംഎല്‍എയ്ക്കും വിഐപിക്കാരായി 'വോട്ട് ചെയ്യാം'
കാസര്‍കോട്: (www.kasargodvartha.com 30.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വിഐപി വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കി. 59 പേരെ വിഐപി വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ഭരണകൂടം ലിസ്റ്റ് പുറത്തിറക്കിയത്. സിറ്റിംഗ് എംപി പി കരുണാകരന്‍, ജില്ലയിലെ എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, സിനിമാ മേഖലയിലുള്ളവര്‍, ആത്മീയ ആചാര്യന്മാര്‍, ചിത്രകാരന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങിയ 59 പേരാണ് ബൂത്തുതല ഓഫീസര്‍മാര്‍ തയ്യാറാക്കിയ വിഐപി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അതേസമയം അന്തരിച്ച മുന്‍ ഹൊസ്ദുര്‍ഗ് എംഎല്‍എ കണ്ണൂര്‍ സ്വദേശി പള്ളിപ്രം ബാലനും ഒമ്പതാം നമ്പറുകാരനായി പട്ടികയിലുണ്ട്. 1963 സപ്തംബര്‍ ആറിന് മരണപ്പെട്ട മഞ്ചേശ്വരത്തെ കവി എം ഗോവിന്ദപൈയും പട്ടികയിലിടം നേടിയിട്ടുണ്ട്.
കണ്ണൂര്‍ പൊടിക്കുണ്ട് ബൂത്തിലെ വോട്ടറായ സിനിമാതാരം സനൂഷയും കാസര്‍കോട്ടെ വിഐപി ലിസ്റ്റിലാണ്. സനൂഷയുടെ മാതാവ് ഉഷ നീലേശ്വരം പട്ടേന സ്വദേശിനിയും, പിതാവ് സന്തോഷ് ആലിങ്കീഴിലുമാണ്. ഇതാവാം സനൂഷയെ കാസര്‍കോട്ടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാമി കേശവാനന്ദ ഭാരതി, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍, സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്‍, ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌റുദ്ദീന്‍, കബഡി താരം ജഗദീഷ് കുമ്പള, ഷഹനായ് വിദഗ്ധന്‍ ഉസ്താദ് ഹസ്സന്‍ ഭായി, സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, പി വി ഷാജികുമാര്‍, പി വി കെ പനയാല്‍, നളിനി ബേക്കല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ കിഷോര്‍, നീന്തല്‍ താരവും സിവില്‍ പോലീസ് ഓഫീസറുമായ എം ടി പി സെയ്ഫുദ്ദീന്‍, അഭിനേത്രി മഹിമാ നമ്പ്യാര്‍, ഇന്ത്യന്‍ ഫുട്‌ബോള്‍താരം മുഹമ്മദ് റാഫി, തോയമ്മല്‍ സ്വദേശിയും സിനിമാ താരവുമായ സന്നാ ഹെഗ്‌ഡേ എന്നിവരും പട്ടികയിലുണ്ട്.
ബൂത്ത്തല ഓഫീസര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് വിഐപി വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇവര്‍ക്ക് വോട്ടെടുപ്പില്‍ യാതൊരു പ്രത്യേക പരിഗണനയും ലഭിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, election, news, Top-Headlines, 59 voters in VIP list form Kasargod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment