എം ബി ബി എസ്, ബി ഡി എസ്, പി ജി സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു; 540ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി അവസരം

തിരുവനന്തപുരം: (www.kvartha.com 07.03.2019) കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആയതോടെ ഈ അധ്യയന വര്‍ഷം തന്നെ എം.ബി.ബിഎസ്, പി.ജി, ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ പോലെ നടത്തിപ്പിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചിരുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

MBBS, BDS, PG Government seats are rising; More than 540 students will be given a chance, Thiruvananthapuram, News, Health, Education, Increased, Study, Medical College, Students, Minister, Kerala.

ഈ വര്‍ഷത്തെ എം.ബി.ബി.എസ്, പി.ജി. മുതലായ കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ വൈകാതെ ആരംഭിക്കേണ്ടതിനാല്‍ 11 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 2, അക്കൗണ്ട് ഓഫീസര്‍ 1, സീനിയര്‍ സൂപ്രണ്ട് 3, ജൂനിയര്‍ സൂപ്രണ്ട് 4 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

എം.ബി.ബി.എസിന് 100 ഉം ബി.ഡി.എസിന് 60 ഉം സര്‍ക്കാര്‍ സീറ്റുകളാണ് ലഭിക്കുക. എം.ഡി. ജനറല്‍ മെഡിസിന്‍, എം.ഡി. ഡെര്‍മറ്റോളജി, എം.ഡി. പീഡിയാട്രിക്, എം.എസ്. ജനറല്‍ സര്‍ജറി, എം.എസ്. ഓര്‍ത്തോപീഡിക്‌സ്, എം.എസ്. ഇ.എന്‍.ടി, എം.ഡി. റേഡിയോ ഡയഗ്നോസിസ്, എം.ഡി. ചെസ്റ്റ് ഡിസീസ്, എം.ഡി. അനസ്തീഷ്യ, എം.ഡി. എമര്‍ജന്‍സി മെഡിസിന്‍, എം.ഡി. സൈക്യാട്രി, എം.എസ്. ഒഫ്ത്താല്‍മോളജി, ഡി.എല്‍.ഒ. ഇ.എന്‍.ടി, ഡി.ഡി.വി.എല്‍. ഡെര്‍മറ്റോളജി, ഡി.ജി.ഒ., ഡി.സി.എച്ച്., ഡി. ഓര്‍ത്തോ, എം.ഡി. പത്തോളജി, എം.ഡി. മൈക്രോബയോളജി, എം.ഡി. ഫിസിയോളജി, എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍, എം.എസ്.സി. നഴ്‌സിംഗ്, എം.ഫാം ഫാര്‍മക്കോളജി, തുടങ്ങിയ വിഭാഗങ്ങളിലായി 74 സര്‍ക്കാര്‍ പി.ജി സീറ്റുകളാണ് ലഭിക്കുന്നത്.


Keywords: MBBS, BDS, PG Government seats are rising; More than 540 students will be given a chance, Thiruvananthapuram, News, Health, Education, Increased, Study, Medical College, Students, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?