തമ്പിലെത്തിയിട്ട് 54 വര്‍ഷം; ഇന്നും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന തുളസിദാസ് ചൗധരിക്ക് വനിതാ ദിനത്തില്‍ വനിതാ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സമ്മാനം
കാസര്‍കോട്: (www.kasargodvartha.com 08.03.2019) സര്‍ക്കസ് എന്നത് തുളസിദാസ് ചൗധരിക്ക് ജോലിയല്ല, ജീവിതമാണ്. 13-ാം വയസ് മുതല്‍ ദി ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ വിവിധ അഭ്യാസ പ്രകടനത്തിലൂടെ കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന ബീഹാറുകാരന്‍ തുളസിദാസ് ചൗധരിക്ക് (67) വനിതാ ദിനത്തില്‍ ലഭിച്ചത് വനിതാ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സമ്മാനം. വിഷമങ്ങള്‍ മനസില്‍ തോന്നുമ്പോഴും ഞാന്‍ ചിരിക്കും, മറ്റുള്ളവരെ ചിരിപ്പിക്കും. അതാണെന്റെ ധര്‍മം. അത് ജീവതാവസാനം വരെ തുടരാനാണ് താത്പര്യമെന്നും തുളസിദാസ് പറയുന്നു.
സര്‍ക്കസ് കൂടാരത്തിലെ തന്റെ സഹപ്രവര്‍ത്തകരായ നാല് പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും കേക്ക് വാങ്ങി കഴിക്കുന്നതിനിടയിലും തുളസിദാസിന്റെ മുഖത്ത് നിറഞ്ഞ ചിരി മാത്രമാണുണ്ടായത്. സര്‍ക്കസ് കൂടാരത്തിലെ 54 വാര്‍ഷികം ആഘോഷിക്കുന്ന തുളസി ഉയരം കുറവായതിനാല്‍ ചെറുപ്പം മുതലേ ഒറ്റക്കിരുന്ന് വിധിയെ ശപിച്ച് കരഞ്ഞിരുന്ന ഏകാകനായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തോന്നിയ ഒരു കൗതുകമാണ്.
പര്യടനത്തിനിടയില്‍ തന്റെ നാട്ടിലെത്തിയ സര്‍ക്കസ് കൂടാരവും അത് കണ്ടപ്പോള്‍ അതിലെ കൊച്ചു മനുഷ്യരോട് തോന്നിയ ആരാധനയുമാണ് സര്‍ക്കസ് എന്ന കലയോട് ഇഷ്ടം തോന്നാന്‍ കാരണമെന്ന് തുളസിദാസ് പറയുന്നു. പലതവണ കണ്ട നമ്പരുകള്‍ തന്നെ വീണ്ടും വീണ്ടും കണ്ടു, ചിലത് സ്വയം അനുകരിച്ച് നോക്കി. അങ്ങനെ തനിക്കും അവരെപ്പോലെയാവണം എന്ന തോന്നലില്‍ നിന്നാണ് ആ കാലത്തെ ബോംബൈ സര്‍ക്കസിന്റെ ഉമകളെ കണ്ട് തന്റെ ആഗ്രഹം അവരോട് പറയാന്‍ പ്രചോദനമായത്. അവര്‍ സമ്മതം മൂളിയതോടെ സന്തോഷത്തോടെ അവര്‍ക്കൊപ്പം ചേര്‍ന്നു. ആറ് മാസം കഴിയുന്നതിന് മുമ്പേ ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ ആരോടും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്ന അനുജനെ കണ്ട് ജേഷ്ഠ്യന്മാര്‍ വീട്ടുകാരുടെ സമ്മതത്തോടെ വീണ്ടും സര്‍ക്കസില്‍ തന്നെ കൊണ്ടുചെന്നാക്കി. അങ്ങനെ നീണ്ട 54 വര്‍ഷക്കാലം പലയിടങ്ങളില്‍ പലരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതം മുന്നോട്ട് പോയി.
ദി ഗ്രേറ്റ് ബോംബൈ സര്‍ക്കസ് അധികൃതര്‍ വനിതാദിനാഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കസിലെ തന്നെ നാല് കലാകാരികളായ സീതു, മന്ദിര, പൂനം, ശബ്ന എന്നിവരുടെയും മറ്റൊരു സഹപ്രവര്‍ത്തകന്‍ ശ്രീഹരി നായരുടെയും സാന്നിധ്യത്തില്‍ 54-ാം വാര്‍ഷികം കാസര്‍കോട് പ്രസ് ക്ലബില്‍ ആഘോഷിച്ചത്. ഫ്ളൈയിംഗ് ട്രപ്പീസിലെ ക്ലൗണ്‍ ഇനം ചെയ്യണമെന്നാണ് തുളസിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ കൈ വിരലുകളുടെ അഭാവത്തില്‍ അത് ചെയ്യുന്നത് വലിയ വെല്ലുവിളി ആണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ചകന്യ ചപ്ര ജില്ലയില്‍ ജനിച്ച ഇദ്ദേഹത്തിന് മൂന്ന് സഹോദരന്‍മാരും രണ്ട് സഹോദരിമാരുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Press meet, Video, 54 years of Circus life; Thulasidas felicitated by Colleagues on Women's day
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment