ഇടതുസ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന് ഏക വരുമാനം എംഎല്‍എ പെന്‍ഷന്‍ മാത്രം; 5,15,342 രൂപയുടെ കടബാധ്യതയും
കാസര്‍കോട്:(www.kasargodvartha.com 30/03/2019) കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന് 5,15,342 രൂപയുടെ കടബാധ്യതയുണ്ടെന്ന് നാമനിര്‍ദേശ പത്രകയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ പരയുന്നു.
മാസവരുമാനമായി എംഎല്‍എ പെന്‍ഷനായ കിട്ടുന്ന 25,000 രൂപ മാത്രമാണുള്ളത്. പെന്‍ഷന്‍ 20000 രൂപയായിരുന്നത് അടുത്തിടെയാണ് വര്‍ധിച്ചത്.
നീലേശ്വരം അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ കാര്‍ഷികവായ്പയായ 3,21,535 രൂപയും മകന്റെ വിദ്യാഭ്യാസത്തിനായി കേരള ഗ്രാമീണ ബാങ്ക് നീലേശ്വരം ശാഖയില്‍ നിന്ന് വായ്പയായ 1,93,807 രൂപയും ഉള്‍പ്പടെ 5,15,342 രൂപയുടെ കടബാധ്യതയാണുള്ളത്്.
നീലേശ്വരം പേരോല്‍ വില്ലേജില്‍ പാരമ്പര്യമായി ലഭിച്ച രണ്ട് ഏക്കര്‍ മുപ്പത്തിരണ്ടര സെന്റ് കൃഷിഭൂമിയും കോഴിക്കോട് ചേമഞ്ചേരി വില്ലേജില്‍ അമ്മയുടെ വിഹിതമായ 25 സെന്റ് കരഭൂമിയുമുണ്ട്. ഭാര്യ സീതാദേവിയുടെ പേരില്‍ പേരോല്‍ വില്ലേജില്‍ 1.12 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍നിന്ന് വര്‍ഷത്തില്‍ 20,000 രൂപ വരുമാനമുണ്ട്. വീട് ഉള്‍പ്പടെ 50.50 ലക്ഷം രൂപയുടെ ആസ്തി കണക്കാകിയിട്ടുണ്ട്്. ഭാര്യയുടെ കൈവശം നാലുപവന്‍ സ്വര്‍ണാഭരണമുണ്ട്.
സതീഷ്ചന്ദ്രന്റെ കൈവശം 20,000 രൂപയും ഭാര്യയുടെ പക്കല്‍ 2,000 രൂപയുമുണ്ട്. നീലേശ്വരം അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്ക്, നീലേശ്വരം എസ്ബിഐ എന്നിവയിലെ സേവിംഗ് അക്കൗണ്ട്, മലയാളം കമ്യൂണിക്കേഷന്‍സ്, നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി എന്നിവിടങ്ങളിലെ ഓഹരികള്‍ അടക്കം 1,97,628 രൂപയുടെ നിക്ഷേപമുണ്ട്. രാഷ്ട്രീയസമരങ്ങളുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ 300, 5200 രൂപ എന്നിങ്ങനെ പിഴയടച്ചിട്ടുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, LDF, Election, Trending, MLA, Pension, 5,15,342 Rs liabilities for KP Satheesh Chandran
Powered by Info News For You

Comments
Post a Comment