50 ശതമാനം വിവിപാറ്റ് എണ്ണിയാല്‍ എന്താണ് കുഴപ്പം; ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 25.03.2019) 50 ശതമാനം വിവി പാറ്റ് എണ്ണണമെന്ന ആവശ്യത്തെ എതിര്‍ക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതി. ആവശ്യം നിരാകരിച്ച കമ്മീഷനെ പരമോന്നത കോടതി രൂക്ഷമായി വിമര്‍ശിച്ചു. 50 ശതമാനം വിവി പാറ്റ് എണ്ണിയാല്‍ എന്താണ് കുഴപ്പമെന്നും ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു.
സുതാര്യത ഉറപ്പാക്കാന്‍ എത്ര ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന അറിവ് നേരത്തേ ഉണ്ടായിരുന്നെങ്കില്‍ അത് നടപ്പാക്കാത്തതെന്തെന്നാണും സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായ സുദീപ് ജയ്‌നാണ് കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധാനം ചെയ്ത് എത്തിയത്. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്നായിരുന്നു സുദീപ് ജയ്‌ന്റെ മറുപടി.
ഈ അറിവ് നേരത്തേ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വിവിപാറ്റ് നടപ്പാക്കാന്‍ കോടതി ഉത്തരവ് വരെ കാത്തിരുന്നതെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ആറ് അസംബ്ലി മണ്ഡലങ്ങളില്‍ ആയി 600 ബൂത്തുണ്ടെങ്കില്‍ അതില്‍ ഒരു ബൂത്തിലെ രസീത് എണ്ണിയാല്‍ മതിയെന്നാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.
അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എങ്കില്‍ അതെങ്ങനെയെന്ന് വ്യക്തമാക്കി ഒരു സത്യവാങ്മൂലം നല്‍കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ഏപ്രില്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇതേതുടര്‍ന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചത്.
Keywords: New Delhi, News, Election, Lok Sabha, Trending, National, SC Favors Increasing VVPAT Match, Seeks Election Commission's Response

Powered by Info News For You

Comments
Post a Comment