നാട്ടുകാര്‍ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവില്‍ എസ്‌ഐ തന്നെ മരത്തില്‍ കയറി ജീര്‍ണിച്ച മൃതദേഹം താഴെയിറക്കി
എരുമേലി: (www.kvartha.com 28.03.2019) മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജീര്‍ണിച്ച മൃതദേഹം താഴെയിറക്കി പോലീസുദ്യോഗസ്ഥന്‍ മാതൃകയായി. താഴെയിറക്കണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെയാണ് എരുമേലി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ ജി വിദ്യാധരന്‍ തന്നെ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കിയത്.
മൃതദേഹം താഴെയിറക്കാന്‍ സഹായിക്കണമെന്ന് കൂടി നിന്നവരോട് പോലീസ് അഭ്യര്‍ഥിച്ചെങ്കിലും ആരും തയാറായില്ല. ദുര്‍ഗന്ധം കാരണം എല്ലാവരും അകലെ മാറിനിന്നു മൂക്കുപൊത്തി കാണികളായി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് നാട്ടുകാരിലൊരാള്‍ എത്തിയത്. പക്ഷേ അയാള്‍ 5000 രൂപ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐ ഇജി വിദ്യാധരന്‍ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി.
15 അടി ഉയരത്തില്‍ ചെന്നു കെട്ടഴിക്കുകയും മൃതദേഹം കാട്ടുവള്ളി ഉപയോഗിച്ച് എസ്‌ഐയും സിഐ എം ദിലീപ് ഖാനും ഉള്‍പ്പെടുന്ന പോലീസുകാരും ചേര്‍ന്ന് സാവധാനം കെട്ടിയിറക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരനായ ഒരാള്‍ പോലീസിനെ സഹായിക്കാനുണ്ടായിരുന്നു. എരുമേലി - വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മുണ്ടും ഷര്‍ട്ടുമാണ് വേഷം.
എരുമേലി കനകപ്പലം വനത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തിയിരുന്നു. ജീര്‍ണിച്ച തുടങ്ങിയ മൃതദേഹത്തെ അറപ്പോടെ നോക്കി നാട്ടുകാര്‍ മാറി നിന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കു തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്ന് മാറിനില്‍ക്കാനായില്ല.
Keywords: Kerala, Kottayam, News, Dead Body, Police, Natives need 5000 rupees for body was thrown down

Powered by Info News For You

Comments
Post a Comment