സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ; കൗമാര കലാമാമാങ്കത്തിനൊരുങ്ങി കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 05.03.2019) അടുത്ത അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. 2018ല്‍ ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വെച്ചുതന്നെ കാസര്‍കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കലോത്സവത്തിനുള്ള ഓരുക്കങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ദ്രുതഗതിയിലാകും.
School-Kalolsavam, Kalolsavam, Kasaragod, News, Top-Headlines, State school Kalotsavam on 5th to 8th Dec 2019

കാഞ്ഞങ്ങാട് നടത്താനാണ് തീരുമാനം. കാല്‍നൂറ്റാണ്ടിനു ശേഷമാണ് കാഞ്ഞങ്ങാട്ട് മഹാകവി പിയുടെ നാട്ടില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 1991ല്‍ സംസ്ഥാന കലോത്സവം കാസര്‍കോട്ട് നടന്നതിന് ശേഷം ഇതുവരെയും ഈ അത്യുത്തര ദേശത്തെ കലോത്സവ വേദിയായി പരിഗണിച്ചിരുന്നില്ല. വേദികള്‍ കണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ ആരംഭിച്ചിരുന്നു. കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 40ല്‍പരം വേദികളാണ് കലോത്സവത്തിനായി ജില്ലാ ഭരണകൂടം കണ്ടെത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏകീകൃത പരീക്ഷ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഏകീകൃതമാകുന്നതോടെ എസ് എസ് എല്‍ എസി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്തും. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ വിദ്യാലയങ്ങളില്‍ 203 പ്രവര്‍ത്തി ദിവസങ്ങളും ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും തീരുമാനമെടുത്തു. എന്നാല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആക്കാന്‍ തീരുമാനിച്ചതോടെ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: School-Kalolsavam, Kalolsavam, Kasaragod, News, Top-Headlines, State school Kalotsavam on 5th to 8th Dec 2019 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?