ഭാഗ്യവാന്‍ ആരാണെന്നറിയാതെ സമ്മര്‍ ബംമ്പറിന്റെ 4 കോടി ലോട്ടറിയടിച്ചത് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 21.03.2019) ഇത്തവണ സമ്മര്‍ ബംമ്പറിന്റെ നാലു കോടി രൂപ സമ്മാനമായ ലോട്ടറിയടിച്ചത് കാസര്‍കോട്ട്. എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ മധു ലോട്ടറീസ് സ്ഥാപനത്തില്‍ നിന്നും സബ് ഏജന്റായ മുള്ളേരിയയിലെ കുഞ്ഞിക്കണ്ണന്‍ എന്നയാള്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ലോട്ടറി ടിക്കറ്റിനാണ് ബംമ്പര്‍ അടിച്ചത്.

SB131399 എന്ന നമ്പറിനാണ് നാലു കോടി ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് സമ്മര്‍ ബംമ്പറിന്റെ ഒന്നാം സമ്മാനമായ നാലു കോടി കാസര്‍കോട്ട് ലഭിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നറുക്കെടുപ്പ് നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Lottery, Trending, Summer Bumper lottery won by Kasaragod native; winner is Unknown
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?