ബിഎസ്എന്‍എല്‍ മെഗാ മേളകള്‍ക്കു തുടക്കം; അരലക്ഷം 4ജി സിമ്മുകള്‍ സൗജന്യമായി നല്‍കും

കൊച്ചി: (www.kvartha.com 05.03.2019) ബിഎസ്എന്‍എല്‍ സേവനങ്ങല്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടു ഈ മാസം മുഴുവനും നീണ്ടുനില്‍ക്കുന്ന മെഗാ മേളകള്‍ക്കു തുടക്കം കുറിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും ആധൂനിക സാങ്കെതിക വിദ്യയിലും വരുമാന വര്‍ധനവ് ഉള്‍പ്പെടെ എല്ലാ മേഖലയിലും വന്‍ മുന്നേറ്റമാണ് ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് ഏരിയ നേടിയിരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

മുന്‍ വര്‍ഷത്തേക്കാള്‍ ഒരു കോടിയുടെ അധിക വരുമാനം എറണാകുളം ബിസിനസ് ഏരിയ നേടിയിതായും അദ്ദേഹം പറഞ്ഞു. ഈ മാസം 50,000 പുതിയ 4ജി കണക്ഷനുകള്‍ക്ക് സൗജന്യമായി സി വിതരണം ചെയ്യും. നിലവിലുള്ള ലാന്‍ഡ് ലൈനില്‍ 50,000 പുതിയ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ 10 എംബിപിഎസ് വേഗതിയില്ഡ ദിവസേന അഞ്ച് ജി.ബി ഡാറ്റ് ഒരു മാസത്തേക്ക് സൗജന്യമായി നല്‍കും. ഒരു മാസത്തെ സൗജന്യ സേവനത്തോടെ 5000 പുതിയ വിങ്സ് കണക്ഷനുകള്‍, നേരത്തെ വിഛേദിച്ചിരുന്ന 10,000 ലാന്‍ഡ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍കമിങ്ങ് കോളുകള്‍ ലഭ്യമാക്കി സേവനം പുനസ്ഥാപിക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കായി കേരള പോലീസ് ആരംഭിച്ച ഹോട്ട് ലൈന്‍ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ കണക്ഷനുകള്‍ നല്‍കും തുടങ്ങിയവയാണ് ഈ മാസം നടത്തുന്ന മെഗാ മേളയിലൂടെ ലക്ഷ്യമിടുന്നത്.

ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ ഏറ്റവും കുറഞ്ഞത് 129 രൂപ പ്രതിമാസ വാടകയില്‍ ലഭിക്കും. പരിധിയില്ലാതെ ബി എസ് എന്‍ എല്‍ കോളുകളും 100 രൂപയ്ക്കുള്ള മറ്റ് നെറ്റ്‌വര്‍ക്ക് കോളുകളും ഈ പ്ലാനില്‍ ലഭ്യമായിരിക്കും. ദിവസേന രാത്രി 10.30 മുതല്‍ രാവിലെ ആറ് വരെയും ഞായറാഴ്ചകളില്‍ 24 മണിക്കൂറും എല്ലാ ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്കും ഔട്ട്് ഗോയിങ്ങ് കോളുകള്‍ പൂര്‍ണമായും സൗജന്യമാണ്. അതുപോലെ ലാന്‍ഡ് ലൈനുകളില്‍ പ്രതിമാസം 299 രൂപ മുതലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ലഭ്യമാണ്. എട്ട് എംബിപിഎസ് വരെ ഡാറ്റ വേഗതയും പരിധിയില്ലാത്ത ബിഎസ്എന്‍എല്‍ കോളുകളും 300 രൂപയ്ക്കുള്ള മറ്റു നെറ്റ്‌വര്‍ക്ക് കോളുകളും ഈ പ്ലാനില്‍ ലഭിക്കും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ബില്ലില്‍ അഞ്ച് ശതമാനം ഇളവ് നല്‍കും. ബില്ലുകള്‍ ഒന്നിച്ചടച്ചാല്‍ ഒരു വര്‍ഷത്തിനു രണ്ടുമാസവും രണ്ടു വര്‍ഷത്തേക്ക് അഞ്ച് മാസവും മൂന്നു വര്‍ഷത്തേക്ക് എട്ടുമാസവും വാടക കുറവ് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. വാര്‍ത്താ സമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ബി ശശികുമാര്‍, ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BSNL, Kerala, News, 50,000 free 4G Sims will be distributed by BSNL 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?