ഇന്ത്യ സുസജ്ജം, ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി കുതിപ്പ്; പേടിച്ചരണ്ട് പാകിസ്ഥാന്‍; അടച്ചുപൂട്ടിയത് 4 ഭീകര ക്യാമ്പുകള്‍
ന്യൂഡല്‍ഹി: (www.kvartha.com 28.03.2019) ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാനിലുള്ള നാലോളം ഭീകരക്യാമ്പുകള്‍ അടിയന്തരമായി അടപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം ഭയന്നാണ് പാക് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്യാമ്പുകള്‍ അടച്ചുപൂട്ടിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അടച്ചുപൂട്ടിയതില്‍ ലഷ്‌കര്‍ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകരക്യാമ്പുകളും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാമ്പുകളും ഉള്‍പ്പെടുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം നല്‍കിയത്.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ആണ് ഇന്ത്യ വികസിപ്പിത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളില്‍ തന്നെ ആക്രമിച്ച് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളും ഓഫീസുകളും അടച്ചുപൂട്ടിയതായുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
പാക് അധീന കാശ്മീരിലെ നിക്യാലില്‍ കഴിഞ്ഞ മാര്‍ച്ച് 16ന് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും തീവ്രവാദ സംഘടനയായ ലെഷ്‌കറെ ത്വയിബയുടെയും ഉന്നത വൃത്തങ്ങള്‍ യോഗം ചേര്‍ന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ ഈ യോഗത്തില്‍ നിര്‍ദേശം നല്‍കിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇനി ഇന്ത്യയ്ക്കെതിരെ വെടിനിറുത്തല്‍ ലംഘനം നടത്തിയാല്‍ വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്ന് യോഗത്തില്‍ അഭിപ്രായം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിക്യാലിലെയും കൊട്ലിലെയും ഭീകരക്യാമ്പുകളും ഓഫീസുകളും അടച്ചുപൂട്ടിയത്.
അതേസമയം, ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിറുത്തല്‍ ലംഘനം തുടരുന്നതായാണ് വിവരം. ഈ വര്‍ഷം ഇതുവരെ 634 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1629 വെടിനിറുത്തല്‍ ലംഘനങ്ങളും പാകിസ്ഥാനില്‍ നിന്നുമുണ്ടായി. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഓരോ പ്രകോപനത്തിനും ശക്തമായ രീതിയിലുള്ള തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Keywords: 4 terror camps in PoK shut down fearing attack by Indian Army, New Delhi, News, Technology, Military, Pakistan, Terrorists, Office, National.

Powered by Info News For You

Comments
Post a Comment