ഡിവൈഎഫ്ഐ നേതാവിനെ 'ശരിപ്പെടുത്തുമെന്ന്' വാട്സ്ആപ്പിലൂടെ ഭീഷണി, 4 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2019) ഡിവൈഎഫ്ഐ നേതാവിനെ 'ശരിപ്പെടുത്തുമെന്ന്' വാട്സ്ആപ്പിലൂടെ ഭീഷണി. ഡിവൈഎഫ്ഐ ഹൊസ്ദുര്‍ഗ് ബ്ലോക്ക് കമ്മിറ്റി അംഗം അരയിയിലെ ശിവചന്ദ്രന് നേരെയാണ് വധഭീഷണി മുഴക്കുംവിധം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണ സന്ദേശം പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 'അരയി നമ്മുടെ നാട്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ ബാബു, രാജു, ഹരിഹരന്‍, ദീപു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

അരയി വയലില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നഗരസഭയിലെ ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട അപേക്ഷ ഫോറങ്ങള്‍ ശിവചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരസഭ ചെയര്‍മാന് കൈമാറിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നവമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നില്‍ ശിവചന്ദ്രനാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതാണ് ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Threatening, case, Kanhangad, Kasaragod, news, Whatsapp, DYFI, threatening against DYFI leader, case registered 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?