ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ക്കെതിരെ പോക്‌സോ ചുമത്തി

കൊല്ലം:(www.kvartha.com 21/03/2019) ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പോക്‌സോ ചുമത്തി. നാല് പേര്‍ക്കെതിരെയാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. മുഹമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്തു എന്നിവരാണ് കേസില്‍ പ്രതികള്‍. ഇതില്‍ മുഹമ്മദ് റോഷന്‍ ഒഴികെ ബാക്കിയുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടിയെ ബംഗളൂരുവിലേക്ക് കടത്തിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണസംഘവം ബെംഗളൂരുവില്‍ പോയിട്ടുണ്ട്. അന്വേഷണത്തിന് ബെംഗളൂരു പോലീസിന്റെ സഹായവും തേടി. ഓച്ചിറ സ്വദേശി മുഹമ്മദ് റോഷന്‍ ആണ് പെണ്‍കുട്ടിയെ ബെംഗളൂരുവിലേക്ക് കടത്തിയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

 News, Kollam, Kerala, Kidnap, Case, Accused, Arrest, Police, Ochira kidnapping case: Pocso against 4

ഓച്ചിറയ്ക്കു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവര്‍സംഘമാണു കഴിഞ്ഞദിവസം രാത്രി വീട്ടില്‍ക്കയറി രക്ഷിതാക്കളെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Kidnap, Case, Accused, Arrest, Police, Ochira kidnapping case: Pocso against 4


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?