കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെന്ന് പറഞ്ഞ് ബന്ധുവിന്റെ 4 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

കുഴിത്തുറ: (www.kvartha.com 20.03.2019) കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെന്ന് പറഞ്ഞ് ബന്ധുവിന്റെ നാലു വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍. കന്യാകുമാരിക്ക് സമീപം ആരോഗ്യപുരം സ്വദേശി അന്തോണി സ്വാമി(36)യാണ് അറസ്റ്റിലായത്.

ആരോഗ്യപുരം സ്വദേശി ആരോഗ്യ കെപിന്‍രാജ് - ശരണ്യ ദമ്പതികളുടെ മകന്‍ റെയ്‌നയാണ് കൊല്ലപ്പെട്ടത്. കെപിന്‍ രാജിന്റെ അമ്മയുടെ അടുത്തബന്ധുവാണ് അന്തോണി സ്വാമി.

 Man Arrested In Kidnapping, Murder Of 4-Year-Old boy, News, Complaint, Murder, Crime, Criminal Case, Arrested, Kidnap, Palakkad, Police, Phone call, Kerala

സംഭവശേഷം ഒളിവില്‍പ്പോയ ഇയാളെ പാലക്കാട്ട് നിന്നാണ് പോലീസ് പിടികൂടിയത്. കന്യാകുമാരി ഡിവൈ.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ അന്തോണി സ്വാമി പാലക്കാട്ടേക്ക് പോകുകയാണെന്ന വിവരം ലഭിച്ചു.

തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ സഹായത്തോടെ ട്രെയിനില്‍ നിന്ന് പിടികൂടി കന്യാകുമാരിയിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. കെപിന്‍രാജ് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ 58,000 രൂപ തിരികെ നല്‍കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും അന്തോണി സ്വാമി പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് കുട്ടി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അന്തോണി സ്വാമി കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ശരണ്യയെ ഫോണില്‍ വിളിച്ച് കുട്ടി തന്റെ പക്കലുണ്ടെന്നും ബാക്കി പണം തന്നാലെ തിരിച്ചയയ്ക്കൂ എന്നും പറഞ്ഞു.

എന്നാല്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ കുട്ടിയെ വീടിന് സമീപത്തെ മണക്കുടിയിലുള്ള തെങ്ങിന്‍ തോപ്പിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്ന ശേഷം ട്രെയിനില്‍ പാലക്കാട്ടേക്ക് പോയെന്നും അന്തോണി സ്വാമി പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Arrested In Kidnapping, Murder Of 4-Year-Old boy, News, Complaint, Murder, Crime, Criminal Case, Arrested, Kidnap, Palakkad, Police, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?