ആശുപത്രിയിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് പോലീസുകാരനും ഭാര്യയും ഉള്‍പെടെ 4 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 13.03.2019) ആശുപത്രിയിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് പോലീസുകാരനും ഭാര്യയും ഉള്‍പെടെ കുടുംബത്തിലെ നാലു പേര്‍ക്കും പരിക്കേറ്റു. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബദിയടുക്ക നീര്‍ച്ചാല്‍ കിന്നിംഗാറിലെ എസ് ഗോകുല്‍ (32), ഭാര്യ അശ്വിനി (26), ഭാര്യാ പിതാവ് സുബ്ബ (60), മാതാവ് കുസുമ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Kasaragod, News, Accident, Injured, Car-Accident, Police officer and family members injured in car accident

ബുധനാഴ്ച സന്ധ്യയോടെ നീര്‍ച്ചാലില്‍ അപകടമുണ്ടായത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയിലായിരുന്ന ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Accident, Injured, Car-Accident, Police officer and family members injured in car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?