എമിസാറ്റ് ഉപഗ്രഹം പി എസ് എല്‍ വി സി 45 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: (www.kvartha.com 01.04.2019) എമിസാറ്റ് ഉപഗ്രഹം പി എസ് എല്‍ വി സി 45 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 9.27ന് ആണ് വിക്ഷേപണം. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും വിക്ഷേപണം. പിഎസ്എല്‍വിയുടെ 47-ാം ദൗത്യമാണ് ഇത്.
ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കാനുള്ള ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. എമിസാറ്റ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും ഐ.എസ്.ആര്‍.ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ ഇവ കണ്ടെത്തും.
എ-സാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍ സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹം കൂടിയാണിത്.
മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ ഒരു പ്രത്യേകത. റോക്കറ്റിന്റെ നാലാം ഘട്ടം ആഴ്ചകളോളം നശിക്കാതെ ഒരു പരീക്ഷണ ശാലയായി ഭ്രമണപഥത്തില്‍ കറങ്ങും. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ശത്രു രാജ്യങ്ങളുടെ റഡാറുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നത്.
Keywords: PSLV-C45 will blast off from Sriharikota at 9.27am, ISRO, News, Technology, Researchers, Trending, Satelite, National, Video.

അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.
ഭ്രമണപഥങ്ങളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമാണ് സി45. 463 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്.
മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണു ഇതിലുള്ളത്. കപ്പലുകളില്‍നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.
പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണു വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂര്‍ണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിര്‍ത്തി നിരീക്ഷണത്തിലും റഡാറുകളില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഭ്രമണപഥങ്ങളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമാണ് സി45. 463 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്.
മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണു ഇതിലുള്ളത്. കപ്പലുകളില്‍നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.
പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണു വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂര്‍ണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിര്‍ത്തി നിരീക്ഷണത്തിലും റഡാറുകളില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും.
Keywords: PSLV-C45 will blast off from Sriharikota at 9.27am, ISRO, News, Technology, Researchers, Trending, Satelite, National, Video.
Powered by Info News For You

Comments
Post a Comment