45കാരിയെ അയല്‍വാസി ബലമായി ആസിഡ് കുടിപ്പിച്ച് കൊന്നു
ജൊലാന: (www.kvartha.com 23.03.2019) ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 45കാരിയെ അയല്‍വാസി ബലമായി ആസിഡ് കുടിപ്പിച്ചു കൊന്നു. രാജസ്ഥാനിലെ ലാമ്പി ദൂഗ്രി ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
അയല്‍വാസിയും ഇയാളുടെ രണ്ടു സഹായികളും വീട്ടിലെത്തി യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് അവശയായ യുവതിയെ ഉടന്‍തന്നെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ആരോപണ വിധേയരും യുവതിയും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ യുവതിയെ മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Neighbour attacks 45-year-old woman, forced to drink acid over land dispute, Dead, Obituary, News, Local-News, Rajasthan, Complaint, Police, Probe, Hospital, Treatment, National.

Powered by Info News For You

Comments
Post a Comment