സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ബൊലേറോയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്; 2 വിദ്യാര്‍ത്ഥിനികള്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരം
കാസര്‍കോട്: (www.kasargodvartha.com 29.03.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ബൊലേറോ കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥിനികളുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്. ചളിയങ്കോട് കോട്ടരുവം കെ എസ് ടി പി റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മണിയോടെയാണ് അപകടമുണ്ടായത്.
മൊഗ്രാല്‍ പുത്തൂര്‍ ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനി ചളിയങ്കോട്ടെ കബീറിന്റെ മകള്‍ നഫീസ റാസില, സഹോദരി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമ (11), ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുര്‍ റഹീം (44) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിനി നാഫിലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊഗ്രാല്‍ പുത്തൂരിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ. ഇതിനിടയിലാണ് മേല്‍പറമ്പ് ഭാഗത്തു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ഉദുമ ഗ്രാമപഞ്ചായത്തിന്റെ ബൊലോറോ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Students, Car, Auto-rickshaw, 3 injured in accident at KSTP Road
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment