ഷഫീഖ് അല്‍ ഖാസിമിയും സഹായിയും മധുരയിലെത്തിയത് ദക്ഷിണേന്ത്യയിലെ 4 നഗരങ്ങളിലായി 16 ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം; പിടിയിലായത് മുടിയും താടിയും വെട്ടി ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് വേഷം മാറി നടക്കുന്നതിനിടെ

തിരുവനന്തപുരം: (www.kvartha.com 08.03.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മധുരയില്‍ പിടിയിലായ തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയും സഹായിയും മധുരയിലെത്തിയത് ദക്ഷിണേന്ത്യയിലെ നാല് നഗരങ്ങളിലായി 16 ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമെന്ന് വിവരം. മുടിയും താടിയും വെട്ടിയൊതുക്കി ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് വേഷം മാറി ചുള്ളനായി നടക്കുന്നതിനിടെയാണ് ഖാസിമി പിടിയിലായത്.
Kerala, News, Arrest, Molestation, Molestation case: Shafeeq Qasimi pleaded guilty

ഒരു മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന ഖാസിമിയെയും സഹായി ഫാസിലിനെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റി വേഷം മാറിയായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് നഗരങ്ങളിലായി 16 സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.

ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുമ്പ് പോലീസ് പിടിയിലായതോടെയാണ് ഖാസിമിയുടെ ഒളിത്താവളങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചത്. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്‌നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്നും ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും നൗഷാദ് പോലീസിനോട് പറഞ്ഞുകൊടുത്തിരുന്നു. ഇത് പിന്തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു ഖാസിമി പിടിയിലായത്.

തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അത്‌കൊണ്ടാണ് താന്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി കാറില്‍ കയറിയതെന്നും ഖാസിമി പോലീസിനോട് പറഞ്ഞു. ലൈംഗീകശ്രമത്തിനിടെ പെണ്‍കുട്ടി ഒച്ചവെച്ചതോടെയാണ് തൊഴിളുറപ്പിന് വന്ന സ്ത്രീകള്‍ ഓടിക്കൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Molestation,  Molestation case: Shafeeq Qasimi pleaded guilty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?