കണ്ടെയ്‌നറില്‍ നിന്നും മറ്റൊരു വാഹനത്തിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ അടിയില്‍പെട്ട് 3 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.03.2019) കണ്ടെയ്‌നറില്‍ നിന്നും മറ്റൊരു വാഹനത്തിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ അടിയില്‍പെട്ട് മൂന്നു പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് മാര്‍ബിളിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഡിയനിലാണ് അപകടമുണ്ടായത്.

ഫൈസല്‍, ഹനീഫ, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഡിയനിലെ ഗോള്‍ഡന്‍ മാര്‍ബിള്‍ എന്ന സ്ഥാപനത്തിലേക്ക് മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നല്‍ ലോറിയില്‍ നിന്ന് ചെറിയ ലോറിയിലേക്ക് മാര്‍ബിളുകള്‍ മാറ്റുന്നതിനിടെ ലോറിക്കും മാര്‍ബിളിനുമിടയില്‍ മൂവരും കുടുങ്ങുകയായിരുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Kanhangad, fire force, hospital, 3 injured after fallen Marble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?