ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 3പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: (www.kvartha.com 21.03.2019) ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ജമ്മുകശ്മീരിലെ സോപോറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ട് തവണയാണ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിദ്വാര്‍ സ്വദേശിയായ മുഹമ്മദ് ഷരീക് എന്ന പതിനേഴുകാരനാണ് മരിച്ചത്. ഗ്രനേഡ് എറിഞ്ഞ യാസിര്‍ ജാവീദ് ഭട്ട് എന്ന ഹിസ്ബുള്‍ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു.

3 Policemen Injured In Grenade Attack In Jammu And Kashmir's Sopore, Srinagar, News, Terrorists, attack, Military, Injured, Police, Arrested, Warning, Trending, National

കുല്‍ഗാമില്‍ നിന്ന് ജമ്മുവിലെത്തിയ ഇയാള്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ എറിഞ്ഞ ഗ്രനേഡ് നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ ഭൂരിഭാഗവും ബസ് ജീവനക്കാരാണ്.

അതേസമയം, ഇന്ത്യയില്‍ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതര്‍ ആവശ്യപ്പെട്ടു.

ജെയ് ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടികള്‍ ശക്തമാക്കണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി.


Keywords: 3 Policemen Injured In Grenade Attack In Jammu And Kashmir's Sopore, Srinagar, News, Terrorists, attack, Military, Injured, Police, Arrested, Warning, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?