ബിജെപി അക്കൗണ്ട് തുറക്കും, എല്‍ഡിഎഫ് 3 സീറ്റില്‍ ഒതുങ്ങും, സര്‍വെ ഫലം

ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) ശബിരമല പ്രശ്‌നം ബിജെപിക്ക് രാഹുകാലം സമ്മാനിക്കുമെന്ന് സര്‍വെ ഫലം. എല്‍ഡിഎഫ് മൂന്ന് സീറ്റില്‍ ഒതുങ്ങുമെന്നും ശബരിമല വിധിയിലെ സര്‍ക്കാര്‍ സമീപനം യുഡിഎഫിന് അനുകൂലമാകുമെന്നും സര്‍വെ പ്രവചിക്കുന്നു. ടൈംസ് നൗ വിഎംആര്‍ പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വെയിലാണ് ഈ റിപോര്‍ട്ട്.

ഇത്തവണ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നാണ് പോള്‍ ട്രാക്കറിന്റെ പ്രവചനം. 16 സീറ്റുകളാണ് യുഡിഎഫിന് ലഭിക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോള്‍ ട്രാക്കര്‍ തയ്യാറാക്കിയത്.
Kerala, News, LDF, BJP, Election, Times Now-VMR Poll Tracker- Kerala

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. ജനുവരിയില്‍ ടൈംസ് നൗ തന്നെ പുറത്തുവിട്ട പോള്‍ സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പോള്‍ ട്രാക്കര്‍. മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു. രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, LDF, BJP, Election, Times Now-VMR Poll Tracker- Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?