തരംഗമാകാന്‍ എംഐ എ 3 വരുന്നു

ന്യൂഡല്‍ഹി:(www.kvartha.com 01/04/2019) ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. 6.4 ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്റെ ഡിസ്‌പ്ലേ എന്നാണ് സൂചന. സ്‌ക്രീന്‍ അനുപാതം 19.5:9 ആയിരിക്കും. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്റെ ചിപ്പ് എന്നാണ് സൂചന.

 News, New Delhi, National, Business, Technology, MIA 3 comes to wave


6ജിബി റാം, ഫോണിന്റെ ഇന്റേണല്‍ മെമ്മറി 64 ജിബി ആയിരിക്കും. 48 എംപി ക്യാമറ സോണി ഐഎംഎക്‌സ് 586 സെന്‍സറോടെ ഈ ഫോണിന് ഉണ്ടാകും. 13എംപി സെക്കന്റ് സെന്‍സര്‍ പിന്നിലെ ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപിയാണ് മുന്നിലെ സ്‌ക്രീന്‍ നോച്ചില്‍ കാണപ്പെടുന്ന സെല്‍ഫി ക്യാമറ.3,300 എംഎഎച്ചായിരിക്കും ഫോണിന്റെ ബാറ്ററി. ക്യൂക്ക് ചാര്‍ജ് ടെക്‌നോളജി ഫോണില്‍ ഉണ്ടാകും. സിടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഈ ഫോണിന് ഉണ്ടാകുക. വിലയിലേക്ക് വന്നാല്‍ ഈ മോഡലിന്റെ ചൈനീസ് മോഡലിന് വില 1699 യുവാന്‍ ആണ്. ഇത് ഇന്ത്യന്‍ വിലയിലേക്ക് മാറുമ്പോള്‍ 17,550 രൂപ എങ്കിലും വരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Business, Technology, MIA 3 comes to wave


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?