ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: (www.kvartha.com 28.03.2019) ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിലൂടെ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സി.ആര്‍.പി.എഫും സൈന്യവും പോലീസും ഭീകരര്‍ക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
കഴിഞ്ഞ വെളളിയാഴ്ച ഷോപിയാനിലും ബന്ദിപോര്‍ മേഖലയിലും മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതില്‍ ഇമാം സാഹിബ് എന്ന ഭീകരനും ഉള്‍പ്പെടുന്നു. ബന്ദിപ്പോറില്‍ ഭീകരര്‍ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സോപാറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ഭീകരര്‍ കഴിഞ്ഞ ആഴ്ച ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. രണ്ടു തവണയായി നടന്ന ആക്രമണത്തില്‍ ഒരു സൈനികനും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 3 Terrorists Killed In Encounter In Jammu And Kashmir's Shopian, Srinagar, News, Trending, Terror Attack, Dead, Killed, Injured, National.

Powered by Info News For You

Comments
Post a Comment