ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ മയക്കുമരുന്ന് കൊടുത്ത് മയക്കി കൂട്ടബലാത്സംഗത്തിനിരയാക്കി; ഡോക്ടറും നഴ്‌സും അടക്കം 3 പേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍ പോയി, ഇയാളെ പോലീസ് തെരയുന്നു

മീററ്റ്: (www.kvartha.com 26.03.2019) ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയായ 30കാരിയെ ഐ.സി.യുവില്‍ വെച്ച് മയക്കുമരുന്ന് കൊടുത്ത് മയക്കി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഡോക്ടറും നഴ്‌സും അടക്കം മൂന്നുപേരെ പോലീസ് പിടികൂടി. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഒരാളെ പോലീസ് തെരയുന്നു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ചയാണ് പോലീസ് വിവരം പുറത്തുവിട്ടത്.

ശ്വാസകോശ രോഗത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവരെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ച് രോഗിക്ക് മയങ്ങാനുള്ള കുത്തിവയ്പ്പ് നല്‍കിയ ശേഷം ജീവനക്കാര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

 Uttar Pradesh: Woman in ICU allegedly gang molested by hospital staff, doctor among three held, UP, Molestation, Crime, Criminal Case, Police, Arrested, Complaint, Woman, Patient, National.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണത്തില്‍ ഡോക്ടറും നഴ്‌സും അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐ.സി.യുവിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് ആശുപത്രി ജീവനക്കാര്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിമോഹന്‍ സിംഗ് പറഞ്ഞു.

ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് യുവതിക്ക് ബോധം വന്നപ്പോള്‍ തന്റെ ബെഡില്‍ വാര്‍ഡ് ബോയ് ഇരിക്കുന്നതുകണ്ട് ബഹളം വെക്കുകയും ഇതുകേട്ട് ഭര്‍ത്താവ് ഓടിയെത്തുകയും ചെയ്തു എന്നാണ്. എന്നാല്‍ ഇതിനിടെ വാര്‍ഡ് ബോയ് ഓടിരക്ഷപ്പെട്ടിരുന്നു.

ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 376(ബലാത്സംഗം) പ്രകാരമാണ് പ്രതികളായ നിയാസു, അശോക് മാലിക്, ശാദബ്, നഴ്‌സ് ലക്ഷ്മി എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ശാദബ് ആണ് ഒളിവില്‍ പോയത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh: Woman in ICU allegedly gang molested by hospital staff, doctor among three held, UP, Molestation, Crime, Criminal Case, Police, Arrested, Complaint, Woman, Patient, National.













Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?