നിര്‍മാണത്തിലുള്ള പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നവീണ് 3 പേര്‍ മരിച്ചു
കുവൈത്ത് സിറ്റി: (www.kartha.com 20.03.2019) നിര്‍മാണത്തിലുള്ള പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് കുവൈത്തില്‍ സുലൈബീകാത്ത് ശ്മശാനത്തിന് സമീപം അല്‍ നഹ്ദയില്‍ പുതുതായി നിര്‍മിക്കുന്ന മസ്ജിദിലാണ് അപകടം.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചുകൊണ്ടിരുന്ന അഞ്ച് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിക്കുകയായിരുന്നു. കാപിറ്റല്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന വിഭാഗം മേധാവി ബ്രിഗേഡിയര്‍ അഹ് മദ് അല്‍ റുശൈദിയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തിന് ഇടയാക്കിയ കാരണം കണ്ടെത്താന്‍ പ്രത്യേക സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. നിര്‍മാണത്തിലോ സുരക്ഷ സംവിധാനത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നകാര്യമാണ് അന്വേഷണ പരിധിയില്‍ വരുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Building collapsed, Kuwait, News, Gulf, Building Collapse, Obituary,

Powered by Info News For You

Comments
Post a Comment