വയലില്‍ പുല്ലരിയാന്‍ പോയ വീട്ടമ്മയടക്കം 3 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
നീലേശ്വരം: (www.kasargodvartha.com 15.03.2019) വയലില്‍ പുല്ലരിയാന്‍ പോയ വീട്ടമ്മയെ തെരുവുനായ കടിച്ച്പറിച്ചു. കക്കാട്ട് ക്ഷേത്രത്തിന് സമീപത്തെ ഗോപാലന്റെ ഭാര്യ ലീല(50)യെയാണ് നായ കടിച്ച് പറിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വയലില്‍ പുല്ലരിയുന്നതിനിടയില്‍ തെരുവ് നായ ചാടിവന്ന് ലീലയെ കൈയിലും കാലിനും കടിച്ചു പറിക്കുകയായിരിന്നു. ഇവരുടെ ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നായ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കളം കക്കാട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവുനായയുടെ ശല്യം രൂക്ഷമായതായി പരാതി ഉണ്ടായിരുന്നു. എന്നാല്‍ അധികൃതര്‍ തെരുവുനായകളെ പിടികൂടാനോ മറ്റോ ഉള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പയ്യന്നൂര്‍ മാതമംഗലത്തെ ഗോപാലനും (70), തുള്ളന്‍ വീട്ടില്‍ രാജനും (70) തെരുവുനായയുടെ കടിയേറ്റു. ഗോപാലനെ കഴിഞ്ഞ ദിവസം മാതമംഗലത്തെ കടയില്‍ വെച്ചാണ് നായയുടെ കടിയേറ്റത്.
കടയിലേക്ക് സാധനം വാങ്ങാന്‍ ചെന്ന ഗോപാലനെ റോഡരികില്‍ നിന്നും നായ ചാടി വന്ന് കടിക്കുകയായിരുന്നുവെന്ന് പറയുന്നു. രാജന് വഴിയില്‍വെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. ഇവരും ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Injured, Neeleswaram, Dog bite, 3 injured after Dog bite
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment