ലീല ഗ്രൂപ്പിന്റെ നാല് ഹോട്ടലുകള്‍ വില്‍ക്കുന്നു; 3950 കോടി രൂപയ്ക്ക് വാങ്ങുന്നത് കനേഡിയന്‍ കമ്പനി

മുംബൈ: (www.kvartha.com 20.03.2019) പ്രശസ്തമായ ലീല ഹോട്ടല്‍ ഗ്രൂപ്പിലെ നാല് ഹോട്ടലുകള്‍ വില്‍ക്കുന്നതിന് ധാരണയായി. കാനഡ ആസ്ഥാനമായ ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനമാണ് 3950 കോടി രൂപയ്ക്ക് ഈ ഹോട്ടലുകള്‍ വാങ്ങുന്നത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഹോട്ടല്‍ ഡീല്‍ ആണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്ന ചര്‍ച്ചകളിലാണ് വില്പനക്ക് ധാരണയായതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ചേര്‍ന്ന ലീല വെന്‍ച്വേഴ്‌സ് ബോര്‍ഡ് യോഗം വില്പനക്ക് അംഗീകാരം നല്‍കി. 1400 മുറികള്‍ ഉള്‍പ്പെടുന്ന അഞ്ചു ഹോട്ടലുകളാണ് ഗ്രൂപ്പിനുള്ളത്. ന്യൂഡെല്‍ഹി, ബംഗളൂരു, ചെന്നൈ, മുംബൈ, ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് ഹോട്ടലുകള്‍. ഇതില്‍ മുംബൈ ഒഴിച്ചുള്ള ഹോട്ടലുകളാണ് വില്‍ക്കുന്നത്. ഇതോടൊപ്പം ആഗ്രയില്‍ ഗ്രൂപ്പിനുള്ള ഭൂമിയും ബ്രൂക്ഫീല്‍ഡിന് കൈമാറും.

Canadian company buys four Leela Group hotels at Rs 3950 Crore, Mumbai, News, National, Business, Hotel, Report

ലീല എന്ന ബ്രാന്‍ഡും ബ്രൂക്ഫീല്‍ഡിന് സ്വന്തമാകും. ലീല ഹോട്ടലുകളിലെ ജീവനക്കാരെയും കാനഡ കമ്പനി ഏറ്റെടുക്കും എന്നാണ് ഡീലിലെ വ്യവസ്ഥ. മലയാളിയായ ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍ ആരംഭിച്ചതാണ് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡായി മാറിയ ലീല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Canadian company buys four Leela Group hotels at Rs 3950 Crore, Mumbai, News, National, Business, Hotel, Report.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?