സൗദിയില്‍ കനത്ത മഴ തുടരുന്നു; വിവിധ പ്രവിശ്യകളിലുണ്ടായ അപകടങ്ങളില്‍ 36 മരണം, പലയിടത്തും വന്‍ നാശനഷ്ടങ്ങള്‍

റിയാദ്: (www.kvartha.com 16.03.2019) സൗദിയിലെ അതിര്‍ത്തി പ്രവിശ്യയായ തുറൈഫില്‍ കനത്ത മഴ തുടരുന്നു. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി മുതലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം തുടങ്ങിയത്.

വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. വൈകുന്നേരം ഒരു മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴയില്‍ റോഡുകള്‍ നിറഞ്ഞുകവിഞ്ഞു. അണ്ടര്‍ പാസേജുകളില്‍ വെള്ളം നിറഞ്ഞതോടെ റോഡ് ഗതാഗതവും താറുമാറായി.

Heavy rain in Saudi Arabia; Death toll rises to 36,Riyadh, News, Saudi Arabia, Rain, Accident, Warning, Gulf, World

മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഈ വര്‍ഷം കനത്ത മഴയാണ് ലഭിച്ചത്. ഈ സീസണില്‍ രണ്ട് തവണ കാലവര്‍ഷമെത്തി. കനത്ത മഴയില്‍ വിവിധ പ്രവിശ്യകളിലുണ്ടായ അപകടങ്ങളില്‍ 36 പേര്‍ മരിച്ചു.

വന്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുറൈഫിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അതിശൈത്യം രൂക്ഷമായിരുന്നു. രണ്ട് ദിവസമായി ശൈത്യം കുറഞ്ഞെങ്കിലും അപ്രതീക്ഷിതമായാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain in Saudi Arabia; Death toll rises to 36, Riyadh, News, Saudi Arabia, Rain, Accident, Warning, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?