ഓട്ടക്കൈയ്യുമായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍; ധവാന്റെയും രോഹിതിന്റെയും മികവില്‍ പടുത്തുയര്‍ത്തിയ 358 റണ്‍സ് മറികടന്ന് ഓസ്‌ട്രേലിയ
ചണ്ഡിഗഡ്: (www.kvartha.com 10.03.2019) ചോരുന്ന കൈകളുമായി ഫീല്‍ഡര്‍മാര്‍ കളം വാണപ്പോള്‍ ധവാന്റെയും രോഹിതിന്റെയും മികവില്‍ പടുത്തുയര്‍ത്തിയ 358 റണ്‍സ് 47.5 ഓവറില്‍ മറികടന്ന് ഓസ്‌ട്രേലിയ. ഇ്ന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടുകളഞ്ഞ നിരവധ അവസരങ്ങളാണ് ഓസ്‌ട്രേലിയക്ക് അനായാസ വിജയം സമ്മാനിച്ചത്. നാലാം ഏകദിനത്തില്‍ വിജയിച്ചതോടെ പരമ്പരയില്‍ (2-2) ഒപ്പത്തിനൊപ്പമെത്തി. ഇതോടെ 13ന് ഡല്‍ഹിയില്‍ നടക്കുന്ന അവസാന മത്സരം തീപാറും.
ഖവാജ, ഹാന്‍സ്‌കോംബ്, ടര്‍ണര്‍ എന്നിവരാണ് ഇന്ത്യ നല്‍കിയ അവസരങ്ങള്‍ മുതലെടുത്തത്. ഹാന്‍സ്‌കോംബ് (117), ഖവാജ (91) എന്നിവര്‍ മികച്ച അടിത്തറ പാകിയപ്പോള്‍ മധ്യനിരയില്‍ ടര്‍ണര്‍ (43 പന്തില്‍ 84) വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയെ തറപറ്റിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ധവാനും രോഹിതും മികച്ച തുടക്കമാണ് നല്‍കിയത്. 95ല്‍ നില്‍ക്കെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്തായെങ്കിലും ധവാന്‍ 143 റണ്‍സുമായി കിടിലന്‍ സെഞ്ചുറി നേടിയിരുന്നു. വാലറ്റത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെയും (0) മാര്‍ഷിനെയും (6) നഷ്ടമായെങ്കിലും ഖവാജയും ഹാന്‍സ്‌കോംബും ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് സുരക്ഷിതമാക്കി. അഞ്ചാം വിക്കറ്റില്‍ ടര്‍ണര്‍ എത്തിയതോടെ സ്‌കോറിംഗിന് വേഗത കൂടി. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത്. അവസാനസമയത്ത് രണ്ട് അനായാസ ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. അതിനിടെ ധോണിക്ക് പകരമായി വിക്കറ്റിന് പിന്നിലെത്തിയ റിഷഭ് പന്ത് റണ്ണൗട്ടുകള്‍ക്ക് ശ്രമിച്ച് അനാവശ്യമായി റണ്ണുകള്‍ വഴങ്ങിയതും അവസാന ഓവറുകളില്‍ ഇന്ത്യയ്ക്ക് വിനയായി.
Keywords: India, National, News, Punjab, Cricket, ODI, won, Australia, Sports, India vs Australia, fourth ODI at Chandigarh

Powered by Info News For You

Comments
Post a Comment