മുന്‍ ഭാര്യയ്‌ക്കെതിരേ 355 കോടിയുടെ മാനനഷ്ടക്കേസുമായി നടന്‍

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 02.03.2019) മുന്‍ ഭാര്യയ്‌ക്കെതിരേ 355 കോടിയുടെ മാനനഷ്ടക്കേസുമായി നടന്‍ രംഗത്ത്. ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് ആണ് മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡിനെതിരേ അഞ്ചു കോടി ഡോളറിന്റെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
World, News, Actor, Wife, Johnny Depp sues ex-wife Amber Heard over article

ഡെപ്പ് തന്നെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയെന്ന് കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഹേര്‍ഡ് പറഞ്ഞിരുന്നു. ഇത് തനിക്കു മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് കേസ് നല്‍കിയത്. ഹേര്‍ഡിനെ താന്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് കരിയറില്‍ നേട്ടമുണ്ടാക്കുകയാണ് ഹേര്‍ഡ് ലക്ഷ്യമിട്ടതെന്നും ഡെപ്പിന്റെ അഭിഭാഷകര്‍ പറയുന്നു.

ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ സിനിമയുടെ പുതിയ പതിപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഇത് തനിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചെന്നും നടന്‍ ആരോപിച്ചു. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ 50 ദശലക്ഷം ഡോളര്‍ (355 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡെപ്പിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.

അതേസമയം പീഡനം തുറന്നുപറഞ്ഞതിന്റെ പേരില്‍ തനിക്ക് വധഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ആഴ്ച തോറും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണെന്നും ഹേര്‍ഡ് പറയുന്നു. 2015 ല്‍ വിവാഹതിരായ ഡെപ്പും ഹേര്‍ഡും 2017ലാണ് വിവാഹ മോചിതരായത്.

പതിനഞ്ച് വര്‍ഷത്തിനിടെ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ അഞ്ച് ചിത്രങ്ങളില്‍ ജോണി ഡെപ്പ് ജാക്ക് സ്പാരോയായി എത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അടുത്തിടെ, പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ പരമ്പരയില്‍ നിന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജോണി ഡെപ്പിനെ നീക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Actor, Wife, Johnny Depp sues ex-wife Amber Heard over article 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?