മൂത്രപ്പുരയില്‍ നിന്നും തത്സമയം; അധ്യാപികമാരുടെ മൂത്രപ്പുരയില്‍ വൈഫൈ മോഡം സഹിതം ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; മോഡം കണ്ടെത്തിയത് പ്രവര്‍ത്തന സജ്ജമായ നിലയില്‍; ആശങ്കയോടെ 35ലേറെ അധ്യാപികമാര്‍

കൊല്ലം: (www.kvartha.com 03.03.2019) അധ്യാപികമാരുടെ മൂത്രപ്പുരയില്‍ വൈഫൈ മോഡം സഹിതം ഒളിക്യാമറ വെച്ച് തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രവര്‍ത്തന സജ്ജമായ നിലയില്‍ മോഡം കണ്ടെത്തിയതോടെ മൂത്രപ്പുര ഉപയോഗിച്ച 35ലേറെ അധ്യാപികമാര്‍ ആശങ്കയിലാണ്. കൊട്ടാരക്കര താലൂക്കിലെ കിഴക്കന്‍ മേഖലയിലെ ഒരു അംഗന്‍വാടിയിലാണ് സംഭവം. മുപ്പത്തഞ്ചിലേറെ അംഗന്‍വാടി അധ്യാപികമാര്‍ പങ്കെടുത്ത മേഖലായോഗം രാവിലെ മുതല്‍ വൈകുന്നേരം വരെ അംഗന്‍വാടിയില്‍ നടന്നിരുന്നു. ഇതിനിടെയാണ് ഒളിക്യാമറ കണ്ടെടുത്തത്.

ശുചിമുറിയില്‍ പോയ ഒരു അധ്യാപികയാണ് പ്രവര്‍ത്തന സജ്ജമായ നിലയില്‍ വൈഫൈ മോഡം കണ്ടെത്തിയത്. ചൂലിനടിയില്‍ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടതോടെ ഇതുമായി പുറത്തിറങ്ങിയ അധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വെച്ചശേഷം മോഡം വഴി ദ്യശ്യങ്ങള്‍ തത്സമയം വീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. എന്നാല്‍ ഒളി ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൊട്ടാരക്കര പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മോഡം കസ്റ്റഡിയിലെടുത്തു. ദ്യശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റൂറല്‍ എസ്പിക്കും അധ്യാപകിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യോഗം നടക്കവേ മൂത്രപ്പുരയില്‍ ഒരു യുവാവിനെ കണ്ടതായി അധ്യാപികമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


Keywords: Kerala, Kollam, News, Teacher, Toilet, Police, Active Wi Fi modem found at teacher's toilet.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?