32 വയസിനിടെ 12 കൊലപാതകങ്ങള്‍; ആദ്യകൊല 16ാം വയസില്‍, കൊല്ലപ്പെടുന്നവരുടെ ഭാര്യമാരുമായി ബന്ധവും സ്ഥാപിക്കും; സീരിയല്‍ കില്ലര്‍ ഒടുവില്‍ വലയിലായതിങ്ങനെ
ഹൈദരാബാദ്: (www.kvartha.com 07.03.2019) 32 വയസിനിടെ 12 കൊലപാതകങ്ങള്‍ നടത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയിലായി. തെലങ്കാനയിലാണ് സംഭവം. വികാരബാദ് ചൗദാപൂരിലെ യൂസുഫി (32)നെയാണ് മെഹ്ബൂബ് നഗര്‍ നവാബ്‌പേട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2003 മുതല്‍ കൊലപാതകങ്ങള്‍ പതിവാക്കിയ യൂസുഫ് സ്‌കൂള്‍ ജീവനക്കാരനായ ബാലരാജ് എന്നയാളെ കൊന്ന കേസിലാണ് ഇപ്പോള്‍ പിടിയിലായത്.
പതിനാറാം വയസില്‍ലായിരുന്നു യൂസുഫ് ആദ്യ കൊല നടത്തിയ്. താന്‍ ഒരു ചിത്രകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നത്.
നിധിശേഖരമുള്ള സ്ഥലം കാണിച്ചുതരാമെന്നും ചെറിയ വിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ കച്ചവടം ചെയ്ത് തരാമെന്നും വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോകും. തുടര്‍ന്ന് ഇരയുടെ കണ്ണുകളില്‍ മുളകുപൊടി വിതറി കല്ലുകൊണ്ട് ഇടിച്ചു കൊല്ലുകയാണ് ഇയാളുടെ രീതി. മെഹ്ബൂബ് നഗര്‍ ജില്ലാ പോലീസ് ചീഫ് രേമ രാജേശ്വരി പറഞ്ഞു.

ഫെബ്രുവരി ഒമ്പതിനാണ് രാജാപൂര്‍ ചൊക്കംപേട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തൂപ്പുകാരനായ ജെ ബാലരാജി(52)നെ യൂസുഫ് വകവരുത്തിയത്. ചെറിയ വിലയ്ക്ക് ആടുകളെ ഏര്‍പ്പാടാക്കിത്തരാമെന്ന് പറഞ്ഞാണ് നവാബ്‌പേട്ടിലെ കനുക കുച്ച തണ്ട എന്ന വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി വിതറി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാലരാജ് സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നീട് ബാലരാജിന്റെ മൊബൈല്‍ ഫോണും 14,000 രൂപയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
കൊലയ്ക്ക് മുമ്പ് ബാലരാജും യൂസുഫും ഏറെനേരം സംസാരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യൂസുഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2003 മുതല്‍ തെലങ്കാനയിലെ ദബീര്‍പുര, ഷാദ്‌നഗര്‍, ജഡ്‌ചെര്‍ല, വികാരാബാദ്, കൊത്തൂര്‍, കര്‍ണാടകയിലെ രാജ്പൂര്‍ മേഖല എന്നിവിടങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബണ്ട്‌ലാഗുഡ, ഷാദ്‌നഗര്‍, രാജേന്ദ്രനഗര്‍, ജഡ്‌ചെര്‍ല എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് വ്യക്തമാക്കി.
രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്തിരുന്നതായും കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്.
Keywords: Serial killer admits to murdering 12, arrested, Hyderabad, News, National, Crime, Case, Arrest, Murder.

Powered by Info News For You

Comments
Post a Comment