വരള്‍ച്ചാ ഭീഷണിയില്‍ കാസര്‍കോട്; പുഴകളില്‍ നിന്നും സ്വകാര്യ പമ്പിംഗ് മെയ് 31 വരെ നിരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.03.2019) ജില്ലയിലെ കുടിവെളള പദ്ധതികളുടെ സ്രോതസ്സുകളായിട്ടുളള പുഴകളില്‍ നിന്നും കുടിവെളളത്തിനായി പമ്പ് ചെയ്യുന്ന സര്‍ക്കാര്‍ പമ്പിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഇരുഭാഗത്തും 100 മീറ്റര്‍ വരെ കുടിവെളേളതര ആവശ്യത്തിനായുളള സ്വകാര്യ പമ്പിംഗ് മെയ് 31 വരെ നിരോധിച്ചു.  കൂടാതെ പയസ്വിനി പുഴയിലെ പാണ്ടിക്കണ്ടം റിസര്‍വോയര്‍ മുതല്‍ ആലൂര്‍ തടയണ വരെയുളള ഭാഗത്തെ എല്ലാ സ്വകാര്യ പമ്പിംഗുകളും കര്‍ശനമായി നിരോധിച്ചു.

കുടിവെളള പദ്ധതികളുടെ സ്രോതസുകളായ പുഴകള്‍ ഉള്‍ക്കൊളളുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍മാര്‍, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ  ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, River, Drought threat in Kasaragod; Private pumping banned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?