മേഘപ്പുലിയെ വീണ്ടും കണ്ടെത്തി; സംഭവം വംശനാശം സംഭവിച്ച് 30 വര്‍ഷത്തിനു ശേഷം

തയ് വാന്‍: (www.kvartha.com 03.03.2019) 1983 ലാണ് ക്ലൗഡഡ് ലെപഡ് അഥവാ മേഘപ്പുലിയെ തയ് വാനിലെ കാടുകളില്‍ അവസാനമായി കണ്ടത്. 20 വര്‍ഷത്തോളം കാത്തിരുന്ന് ഒടുവില്‍ 2013 ലാണ് ഐയുസിഎന്‍ തയ് വാനില്‍ മേഘപ്പുലിക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചതാണ്. 30 വര്‍ഷത്തിനു ശേഷം പ്രത്യക്ഷപ്പെട്ട മേഘപുലിയെ കണ്ട് അമ്പരപ്പിലാണ് ഗവേഷകര്‍. എന്നാല്‍ തങ്ങള്‍ക്കു തെറ്റു പറ്റിയതാണെന്നറിഞ്ഞിട്ടും അതില്‍ സന്തോഷിക്കുകയാണ് ഇപ്പോള്‍ തയ് വാനിലെ ഗവേഷകരും ഐയുസിഎന്നും.

മേഘത്തിനു സമാനമായ അടയാളങ്ങള്‍ ശരീരത്തിലുള്ളതിനാലാണ് ഈ പുലിക്ക് മേഘപ്പുലി എന്ന പേരു ലഭിച്ചത്. ഇന്ത്യയിലും ചൈനയിലും ഭൂട്ടാനിലും ഹിമാലയന്‍ മേഖലകളില്‍ കണ്ടു വരുന്ന ക്ലൗഡഡ് ലെപഡിന്റെ ഉപവിഭാഗമാണ് തയ് വാനിലെ ഈ മേഘപ്പുലി.

“Extinct” Leopard Spotted In Taiwan For The First Time Since Disappearing 30 Years Ago, News, World, Researchers, Animals, Chaina

2018 ലാണ് തയ് വാനിലെ ഡാരെന്‍ മേഖലയില്‍ മേഘപ്പുലിയെ കണ്ടതായി ഏതാനും പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആടുകളെ വേട്ടയാടുന്ന ജീവിയെ തിരഞ്ഞുള്ള യാത്രയിലാണ് ഇവര്‍ മേഘപ്പുലിയ കണ്ടത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം മേഘപ്പുലിയുടെ സാന്നിധ്യമറിഞ്ഞു വന്യജീവി വകുപ്പ് ഫോറസ്റ്റ് റേഞ്ചര്‍മാരെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തി. ഇതേ മേഖലയില്‍ നിന്ന് ഇവര്‍ മേഘപ്പുലിയെ കണ്ടെത്തി.


Keywords: “Extinct” Leopard Spotted In Taiwan For The First Time Since Disappearing 30 Years Ago, News, World, Researchers, Animals, Chaina.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?